രാഹുലും പ്രിയങ്കയും ഇന്ന് വയനാട്ടിലെത്തും

Aug 1, 2024

ന്യൂഡൽഹി : ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും സഹോദരിയും കോൺ​ഗ്രസ് നേതാവുമായ പ്രിയങ്ക ഗാന്ധിയും ഇന്ന് വയനാട്ടിലെ ദുരന്ത ബാധിത മേഖലയിലെത്തും. രാവിലെ 9.45 ന് ഇരുവരും കണ്ണൂരെത്തും. തുടർന്ന് 12 മണിയോടെ ഇവർ കൽപ്പറ്റയിലെത്തും. മേപ്പാടിയിലെ ക്യാമ്പുകളും പരിക്കേറ്റവർ ചികിത്സയിൽ കഴിയുന്ന ആശുപത്രിയും സന്ദര്‍ശിക്കും.

ബുധനാഴ്ച വയനാട്ടിലെത്താനായിരുന്നു വയനാടിന്റെ മുൻ എംപി കൂടിയായ രാഹുൽ​ഗാന്ധി നിശ്ചയിച്ചിരുന്നത്. എന്നാൽ പ്രതികൂല കാലാവസ്ഥയായതിനാൽ വിമാനം ലാൻഡ് ചെയ്യാൻ സാധിക്കില്ലെന്ന് അധികൃതർ അറിയിച്ചതിനെത്തുടർന്ന് ഇരുവരും അവസാന നിമിഷം യാത്ര റദ്ദാക്കുകയായിരുന്നു. എന്നാൽ എത്രയും പെട്ടെന്ന് തന്നെ വയനാട്ടിലെത്തുമെന്ന് രാഹുൽ അറിയിച്ചിരുന്നു. ഉരുള്‍പൊട്ടല്‍ ദുരന്തം രാഹുല്‍​ഗാന്ധി ലോക്സഭയിലും ഉന്നയിച്ചിരുന്നു. കേന്ദ്ര സർക്കാർ സാധ്യമായ എല്ലാ പിന്തുണയും സംസ്ഥാനത്തിന് നൽകണം. ചികിത്സാ സൗകര്യങ്ങൾ ഒരുക്കണം. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം വർദ്ധിപ്പിക്കണമെന്നും അത് അടിയന്തിരമായി വിതരണം ചെയ്യണമെന്നും രാഹുൽ​ഗാന്ധി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

LATEST NEWS
‘ഖത്തറില്‍ എത്തിച്ചത് ജോലി വാഗ്ദാനം ചെയ്ത്, മോഷണത്തിന് പിന്നില്‍ കെഎംസിസി നേതാക്കള്‍’: എട്ട് കോടിയുടെ കവര്‍ച്ചയില്‍ ബിജെപി നേതാവ്

‘ഖത്തറില്‍ എത്തിച്ചത് ജോലി വാഗ്ദാനം ചെയ്ത്, മോഷണത്തിന് പിന്നില്‍ കെഎംസിസി നേതാക്കള്‍’: എട്ട് കോടിയുടെ കവര്‍ച്ചയില്‍ ബിജെപി നേതാവ്

കോഴിക്കോട്: ഖത്തര്‍ കെഎംസിസി ഓഫീസില്‍ നിന്ന് 8 കോടി രൂപ കവര്‍ന്ന സംഭവത്തില്‍ വന്‍ വഴിത്തിരിവ്....

പിണറായി സര്‍ക്കാരിന്റെ വാര്‍ഷികാഘോഷങ്ങള്‍ക്ക് കിഫ്ബി വക 216 കോടി; പരസ്യപ്രചാരണങ്ങള്‍ ഉള്‍പ്പടെ മൊത്തം ചെലവ് 475 കോടി രൂപ

പിണറായി സര്‍ക്കാരിന്റെ വാര്‍ഷികാഘോഷങ്ങള്‍ക്ക് കിഫ്ബി വക 216 കോടി; പരസ്യപ്രചാരണങ്ങള്‍ ഉള്‍പ്പടെ മൊത്തം ചെലവ് 475 കോടി രൂപ

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ വാര്‍ഷികാഘോഷങ്ങള്‍ക്കും പരസ്യപ്രചാരണങ്ങള്‍ക്കുമായി കിഫ്ബി...