വയനാട് ഉരുള്‍ പൊട്ടലിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

Aug 1, 2024

സര്‍വകക്ഷിയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരന്തഭൂമിയില്‍ ജീവനോടെ ആരുമില്ലെന്ന് സൈന്യം അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ചാലിയാറില്‍ തിരച്ചില്‍ തുടരാന്‍ തീരുമാനിച്ചെന്നും ദുരിതാശ്വാസ ക്യാംപുകള്‍ കുറച്ചുനാള്‍ കൂടി തുടുരുമെന്നും നല്ല നിലയില്‍ പുനരധിവാസം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു,

തല്കാലം ആളുകളെ ക്യാംപില്‍ താമസിപ്പിക്കുമെന്നും പുനരധിവാസ പക്രിയ ഫലപ്രദമായി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നേരത്തെ സ്വീകരിച്ച അനുഭവം നമുക്ക് ഉണ്ട്. ക്യാംപ് കുറച്ചുനാള്‍ കൂടി തുടരും.

ക്യാംപുകളില്‍ താമസിക്കുന്നത് വ്യത്യസ്ത കുടുംബങ്ങളിലുള്ളവരാണ്. ഓരോ കുടുംബത്തിനും ആ കുടുംബത്തിന്റെ സ്വകാര്യത കാത്തുസൂക്ഷിക്കാന്‍ പറ്റുന്ന തരത്തിലായിരിക്കണം ക്യാംപ്.

ക്യാംപിനകത്തേക്ക് ക്യാമറയുമായി മാധ്യങ്ങള്‍ വരരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരെയെങ്കിലും കാണണമെങ്കില്‍ ക്യാംപിന് പുറത്തുവച്ച് മാധ്യമങ്ങള്‍ക്ക് കാണാം. ക്യാമ്പിനകത്ത് താമസിക്കുന്നവരെ കാണാന്‍ വരുന്നവര്‍ക്ക് അകത്തേക്ക് കയറാന്‍ അനുമതി ഉണ്ടാകില്ല. ക്യാംപിന് പുറത്ത് ഒരു റിസപ്ഷന്‍ ഉണ്ടാക്കും. ക്യാംപിനകത്ത് ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

LATEST NEWS
ഹോസ്റ്റല്‍ അന്തേവാസിയായ പന്ത്രണ്ടുകാരിയെ പീഡിപ്പിച്ചു; തിരുവനന്തപുരം സ്വദേശിക്ക് 43 വര്‍ഷം കഠിനതടവ്‌

ഹോസ്റ്റല്‍ അന്തേവാസിയായ പന്ത്രണ്ടുകാരിയെ പീഡിപ്പിച്ചു; തിരുവനന്തപുരം സ്വദേശിക്ക് 43 വര്‍ഷം കഠിനതടവ്‌

തിരുവനന്തപുരം: ഹോസ്റ്റല്‍ അന്തേവാസിയായ പന്ത്രണ്ടുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ ഹോസ്റ്റല്‍...

‘ആ മുഖം കണ്ടാല്‍ അറിയാം ഉള്ളിലെ വേദന, ഇങ്ങനെ വേട്ടയാടരുത്’; പൊട്ടിക്കരഞ്ഞ രഹ്നയെ വളഞ്ഞ് യൂട്യൂബേഴ്‌സ്; വിമര്‍ശനം

‘ആ മുഖം കണ്ടാല്‍ അറിയാം ഉള്ളിലെ വേദന, ഇങ്ങനെ വേട്ടയാടരുത്’; പൊട്ടിക്കരഞ്ഞ രഹ്നയെ വളഞ്ഞ് യൂട്യൂബേഴ്‌സ്; വിമര്‍ശനം

കലാഭവന്‍ നവാസ് അവസാനമായി അഭിനയിച്ച പ്രകമ്പനം ഇന്നാണ് തീയേറ്ററുകളിലേക്ക് എത്തിയത്. പ്രകമ്പനത്തിന്റെ...