ഭരണഘടന കൈയിലേന്തി ആസാദി യാത്ര; സിജെപി സമരത്തിന് ഐക്യദാര്‍ഢ്യവുമായി വേടന്‍

Jul 25, 2026

seena

കൊച്ചി: ഡല്‍ഹിയില്‍ കോക്രോച്ച് ജനതാപാർട്ടിയുടെ നേതൃത്വത്തില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് റാപ്പർ വേടന്‍റെ ആസാദി യാത്ര ഞായറാഴ്ച കൊച്ചിയില്‍ നടക്കും. ഭരണഘടന ഉയർത്തിപ്പിടിച്ച് വൈകിട്ട് 3നാണ് പദയാത്ര സംഘടിപ്പിക്കുന്നത്. ഡല്‍ഹി പ്രക്ഷോഭത്തെ അനുകൂലിച്ച് കഴിഞ്ഞ ദിവസം പനമ്പള്ളി നഗറിൽ സംഘടിപ്പിച്ച വേടൻ പങ്കെടുത്ത പരിപാടിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

വേടന്റെ മാനേജറായ വിഗ്നേഷിനും കണ്ടാലറിയാവുന്ന 99 പേര്‍ക്കെതിരെയുമായിരുന്നു എറണാകുളം ടൗണ്‍ സൗത്ത് പൊലീസ് കേസെടുത്തത്. പൊലീസിന്റെ അനുമതിയില്ലാതെ പരിപാടി നടത്തിയെന്നായിരുന്നു ആരോപണം. ഇതിന് പിന്നാലെയാണ് നാളത്തെ ആസാദി യാത്ര.

വേടന്റെ പരിപാടിക്കെതിരെ കേസെടുത്തതിൽ രൂക്ഷ വിമർശനവുമായി സിപിഎം രം​ഗത്തെത്തിയിരുന്നു. ഡല്‍ഹിയില്‍ രാഹുല്‍ഗാന്ധിക്കൊപ്പം സമരം, കേരളത്തില്‍ സമരക്കാര്‍ക്കെതിരെ കേസ് എന്നതാണ് മുഖ്യമന്ത്രി വി ഡി സതീശന്റെ ലൈന്‍ എന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ പറഞ്ഞത്. വേടനെതിരെ എടുത്ത കേസ് പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

cake tower new
LATEST NEWS
സെന്‍സസ് എടുക്കാനെന്ന വ്യാജേനെ വീട്ടിലെത്തി; വയോധികയുടെ മൂന്നരപവന്‍ കവര്‍ന്നു; യുവതി പിടിയില്‍

സെന്‍സസ് എടുക്കാനെന്ന വ്യാജേനെ വീട്ടിലെത്തി; വയോധികയുടെ മൂന്നരപവന്‍ കവര്‍ന്നു; യുവതി പിടിയില്‍

തൃശൂര്‍: കുന്നംകുളം ചൂണ്ടലില്‍ സെന്‍സസ് എടുക്കാനെന്ന വ്യാജനെ വേഷം മാറിയെത്തിയ അയല്‍വാസിയായ യുവതി...

കാന്‍സര്‍ രോഗികള്‍ക്കുള്ള സൗജന്യ യാത്രാ പദ്ധതി നിര്‍ത്തിയിട്ടില്ല, തെറ്റായ പ്രചരണമെന്ന് കെഎസ്ആര്‍ടിസി

കാന്‍സര്‍ രോഗികള്‍ക്കുള്ള സൗജന്യ യാത്രാ പദ്ധതി നിര്‍ത്തിയിട്ടില്ല, തെറ്റായ പ്രചരണമെന്ന് കെഎസ്ആര്‍ടിസി

തിരുവനന്തപുരം: കാന്‍സര്‍ രോഗികള്‍ക്കായി നടപ്പിലാക്കി വരുന്ന സൗജന്യ യാത്രാ പദ്ധതി...