‘ശസ്ത്രക്രിയ ഉപകരണങ്ങളില്ലെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടില്ല’; സമഗ്ര അന്വേഷണം നടത്തുമെന്ന് ആരോഗ്യമന്ത്രി

Jun 28, 2025

seena

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ പ്രതിസന്ധിയെന്ന യൂറോളജി വിഭാഗം മേധാവി ഡോക്ടര്‍ ഹാരിസ് ചിറക്കലിന്റെ ആരോപണത്തില്‍ സമഗ്രസ അന്വേഷണം നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.

മെഡിക്കല്‍ കോളജില്‍ നിരവധി ശസ്ത്രക്രിയകള്‍ മുടങ്ങിയെന്ന പരാതി ഇതുവരെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. തന്റെയോ സര്‍ക്കാരിന്റെയോ ശ്രദ്ധയില്‍ ഈ പ്രശ്‌നം ഈ രീതിയില്‍ എത്തിട്ടില്ല. ഡിഎംഇയുടെ ശ്രദ്ധയിലും ഈ വിഷയം ഇല്ല എന്നതാണ് പറഞ്ഞതെന്നും മന്ത്രി പറഞ്ഞു.

മെഡിക്കല്‍ കോളജില്‍ ഫണ്ടില്ലെന്നും ഉപകരണങ്ങള്‍ തകരാറിലാണെന്നുമുള്ള ആരോപണങ്ങളും ആരോഗ്യമന്ത്രി തള്ളി. ‘മെയ് മാസം 312 ശസ്ത്രക്രിയകള്‍ നടന്നതായാണ് തനിക്ക് ലഭിച്ച കണക്ക്. ഇന്നലെ ഒരു ശസ്ത്രക്രിയ മുടങ്ങിയെന്നും അറിയാന്‍ കഴിഞ്ഞു. നൂറു കണക്കിന് രോഗികള്‍ക്ക് ശസ്ത്രക്രിയ മുടങ്ങിയെന്ന് പറയുന്നത് ചെറിയ കാര്യമല്ല. 700 കോടിയിലധികം രൂപ കിഫ്ബിയിലൂടെ തിരുവനന്തപുരം മെഡിക്കല്‍ കോളജിന് അനുവദിച്ചിരുന്നു.പുതിയ സംവിധാനങ്ങളും ഉപകരണങ്ങളും കിഫ്ബിയിലൂടെ അനുവദിച്ചിരുന്നു. ഈ കാലഘട്ടത്തിലാണ് മെഡിക്കല്‍ കോളജിലെ എമര്‍ജന്‍സി വിഭാഗത്തെ ഐസിഎംആര്‍ ഒരു മോഡലായിട്ട് എടുത്തത്. യൂറോളജി വിഭാഗത്തിനും മികച്ച പ്രവര്‍ത്തനത്തിന് ഐസിഎംആറില്‍ നിന്ന് അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും’ മന്ത്രി പറഞ്ഞു.

cake tower new
LATEST NEWS
വിദേശികള്‍ കേരളത്തില്‍ പഠിക്കാനെത്തും, കേരളം ഉന്നതവിദ്യാഭ്യാസ ഹബ്ബാകും; ‘ക്യാംപസ് ഡൈവേഴ്‌സിറ്റി മിഷന്‍’ വരുന്നു

വിദേശികള്‍ കേരളത്തില്‍ പഠിക്കാനെത്തും, കേരളം ഉന്നതവിദ്യാഭ്യാസ ഹബ്ബാകും; ‘ക്യാംപസ് ഡൈവേഴ്‌സിറ്റി മിഷന്‍’ വരുന്നു

തിരുവനന്തപുരം: മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തുനിന്നുമുള്ള വിദ്യാര്‍ഥികളെ ആകര്‍ഷിച്ചുകൊണ്ട്...