ഭർത്താവ് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചു

Oct 6, 2021

വെമ്പായം: കുടുംബ പ്രശ്നത്തെ തുടർന്ന് ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചശേഷം വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. കന്യാകുളങ്ങര സിയോൻ കുന്ന് നാല് സെൻറ് കോളനിയിലാണ് സംഭവം. അനിക്കുട്ടൻ എന്നറിയപ്പെടുന്ന ജോണി ആണ് ഭാര്യ ഷിബിയെ വെട്ടി പരിക്കേൽപ്പിച്ചത്. ഷിബിക്ക് സാരമായ പരിക്കേറ്റു. തുടർന്ന് ജോണിയും വിഷം കഴിക്കുകയായിരുന്നു. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് രാവിലെയാണ് സംഭവം.
മദ്യലഹരിയിലാണ് അനിക്കുട്ടൻ ഷിബിയെ വെട്ടിപ്പരിക്കേൽപ്പിച്ചത് എന്ന് പോലീസ് പറഞ്ഞു. ഇവരെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.

LATEST NEWS