വനിത ട്വന്റി 20 ലോകകപ്പ് വേദിയിൽ മാറ്റം

Aug 21, 2024

അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ പുതിയ തീരുമാനം അനുസരിച്ച് ഇത്തവണ മത്സരങ്ങൾ യുഎഇയിൽ വെച്ച് നടത്തുമെന്നാണ് റിപ്പോർട്ട്. ബം​ഗ്ലാദേശിലെ ആഭ്യന്തര സംഘർഷങ്ങളെത്തുടർന്നാണ് വേദിമാറ്റാൻ ഐസിസി തീരുമാനിച്ചിരിക്കുന്നത്.

ഒക്ടോബർ മൂന്ന് മുതൽ 20 വരെ ഷാർജയിലും ദുബായിലുമായി വനിത ട്വന്റി 20 ലോകകപ്പ് നടക്കും. ആഭ്യന്തരപ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ വനിത ട്വന്റി 20 ലോകകപ്പിന് വേദിയാകാൻ കഴിയില്ലെന്ന് ബം​ഗ്ലാദേശ് നിലപാട് എടുത്തിരുന്നു. എന്നാൽ ലോകകപ്പിന് വേദിയാകാൻ കഴിയില്ലെന്ന ബം​ഗ്ലാദേശ് ക്രിക്കറ്റിന്റെ നിലപാടിനെ ഐസിസി വിമർശിച്ചു.
ബം​ഗ്ലാദേശ് ക്രിക്കറ്റിന്റെ ചരിത്രത്തിൽ അടയാളപ്പെടുത്തേണ്ട കായികമാമാങ്കത്തിന് ആതിഥേയത്വം വഹിക്കാൻ കഴിയില്ലെന്നത് നാണക്കേടാണെന്ന് ഐസിസി പ്രതികരിച്ചു.

cake tower new
LATEST NEWS
‘തോറ്റ് പോകുമ്പോള്‍ എന്തിനാണ് വെറുതെ നമ്മൾ ഡിപ്രഷനിലേക്ക് പോകുന്നത് ? ഈ ചിരിയൊക്കെ കണ്ട് യൂണിവേഴ്സ് ഇരിപ്പുണ്ട്’

‘തോറ്റ് പോകുമ്പോള്‍ എന്തിനാണ് വെറുതെ നമ്മൾ ഡിപ്രഷനിലേക്ക് പോകുന്നത് ? ഈ ചിരിയൊക്കെ കണ്ട് യൂണിവേഴ്സ് ഇരിപ്പുണ്ട്’

ക്രിക്കറ്റ് പ്രേമികളെ ആവേശത്തിന്റെ അത്യുന്നതങ്ങളിൽ എത്തിച്ചാണ് ടി20 ലോകകപ്പ് അവസാനിച്ചത്. കളിയിലെ...

മകളുമായി സംസാരിച്ചതിന് ട്രെയിനില്‍ നിന്ന് തള്ളിയിട്ടു; യുവാവിന്റെ മരണം കൊലപാതകമെന്ന് പൊലീസ്

മകളുമായി സംസാരിച്ചതിന് ട്രെയിനില്‍ നിന്ന് തള്ളിയിട്ടു; യുവാവിന്റെ മരണം കൊലപാതകമെന്ന് പൊലീസ്

പാലക്കാട്: യുവാവ് ട്രെയിനില്‍ നിന്ന് വീണ് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. കാഞ്ഞിരക്കടവ്...