ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് ആരംഭിച്ചു. പാര്‍ലമെന്റ് മന്ദിരത്തില്‍ വൈകീട്ട് അഞ്ചു മണി വരെയാണ് വോട്ടെടുപ്പ് നടക്കുക. ഇന്നു രാത്രിയോടെ വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും. എന്‍ഡിഎ സ്ഥാനാര്‍ഥിയായി ജഗ്ദീപ് ധന്‍കറും പ്രതിപക്ഷ സ്ഥാനാര്‍ഥിയായി മാര്‍ഗരറ്റ് ആല്‍വയുമാണ് മത്സര രംഗത്തുള്ളത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്രമന്ത്രിമാരായ നിധിന്‍ ഗഡ്കരി, രാജ്‌നാഥ് സിങ്, ധര്‍മേന്ദ്ര പ്രധാന്‍, ജ്യോതിരാദിത്യ സിന്ധ്യ, രാജീവ് ചന്ദ്രശേഖര്‍, ജിതേന്ദ്ര സിങ്, അശ്വിനി വൈഷ്ണവ് എന്നിവരുള്‍പ്പെടെ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് വീല്‍ചെയറിലെത്തിയാണ് വോട്ടുചെയ്തത്. ലോകസഭയിലെ 543 എംപിമാരും രാജ്യസഭയിലെ 245 എംപിമാരും വോട്ട് ചെയ്താണ് ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കുക. അതേസമയം കോണ്‍ഗ്രസുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് തൃണമൂല്‍ കോണ്‍ഗ്രസ് വോട്ടെടുപ്പില്‍ പങ്കെടുക്കുന്നില്ല.


















