അഞ്ചുതെങ്ങിൽ വിദ്യാദീപം പദ്ധതി ആരംഭിച്ചു

Oct 31, 2021

seena

അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത്‌ ആറാം വാർഡിലെ നിർധന കുടുംബങ്ങളിലെ മിടുക്കരായ വിദ്യാർത്ഥികളെ സഹായിക്കുന്നതിനായി ഗ്രാമ പഞ്ചായത്ത്‌ മുൻ അംഗം എസ് പ്രവീൺ ചന്ദ്ര സുഹൃത്തുക്കളുടെ സഹായത്തോടെ വിദ്യാദീപം പദ്ധതി ആരംഭിച്ചു. വിദ്യാർത്ഥി കളുടെ തുടർ പഠനത്തിന് ആവശ്യമായ ഇടപെടലുകൾ നടത്താനാണ് വിദ്യാദീപം ആരംഭിച്ചത്.

പദ്ധതിയുടെ ഉദ്ഘാടനം വി.ശശി എം എൽ എ, എസ് എസ് എൽ സി ഫുൾ എ പ്ലസ് വാങ്ങിയ വിദ്യാർത്ഥിനിക്ക് സ്കോളർഷിപ്പ് നൽകികൊണ്ട് നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി.ലൈജു, വൈസ് പ്രസിഡന്റ്‌ ലിജാ ബോസ്, കേരള സർവ്വ കലാശാല സ്റ്റുഡന്റസ് കൗൺസിൽ അംഗം വിജയ് വിമൽ എന്നിവർ പങ്കെടുത്തു. എസ്.പ്രവീൺ ചന്ദ്ര സ്വാഗതം പറഞ്ഞു.

cake tower new
LATEST NEWS
പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കാമെന്ന ഇഡി ശുപാർശക്കെതിരെ സിപിഎം പോളിറ്റ് ബ്യൂറോ

പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കാമെന്ന ഇഡി ശുപാർശക്കെതിരെ സിപിഎം പോളിറ്റ് ബ്യൂറോ

ഡൽഹി: പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കാമെന്ന എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്...