കുട്ടികളിൽ സമ്പാദ്യ ശീലം വളർത്താൻ കേരള ബാങ്കിന്റെ “വിദ്യാനിധി”

Nov 25, 2021

തിരുവനന്തപുരം: കുട്ടികൾക്കായി കേരള ബാങ്ക് (Kerala Bank) ആവിഷ്‌കരിച്ച ‘വിദ്യാനിധി’ നിക്ഷേപ പദ്ധതിയുടെ (Vidhyanidhi Savings Scheme) സംസ്ഥാനതല ഉദ്ഘാടനം (Inauguration) 29നു മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi VIjayan) നിർവഹിക്കും. കുട്ടികളിൽ സമ്പാദ്യശീലം വളർത്തുക, പഠനാവശ്യങ്ങൾക്ക് ആ തുക ഉപയോഗിക്കാൻ പ്രാപ്തരാക്കുക എന്നീ ലക്ഷ്യങ്ങളോടെ ഏഴു മുതൽ 12 വരെ ക്ലാസുകളിലെ കുട്ടികൾക്കായാണു ‘വിദ്യാനിധി’ പദ്ധതി ആരംഭിക്കുന്നത്.

പദ്ധതി പ്രകാരം 12 മുതൽ 16 വരെ പ്രായമുള്ള കുട്ടികൾക്കു സ്വന്തം പേരിൽ സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് തുറക്കാം. സൗജന്യ എസ്.എം.എസ്, സൗജന്യ ഡി.ഡി. ചാർജ്, സൗജന്യ ആർടിജിഎസ്, എൻഇഎഫ്ടി, ഐഎംപിഎസ് സേവനങ്ങൾ, വിദ്യാഭ്യാസ വായ്പയ്ക്കു മുൻഗണന, സൗജന്യ സർവീസ് ചാർജ്, സൗജന്യ എ.ടി.എം. കാർഡ്, മൊബൈൽ ബാങ്കിങ് സൗകര്യം തുടങ്ങിയവ ഈ അക്കൗണ്ടിന്റെ പ്രത്യേകതകളാണ്. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വിവിധ സ്‌കോളർഷിപ്പുകൾ ഈ അക്കൗണ്ട് വഴി ലഭിക്കും.

പദ്ധതിയിൽ അംഗമായ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനായി രക്ഷകർത്താവിന് (മാതാവിനു മുൻഗണന) എല്ലാവിധ സാധാരണ ഇടപാടുകളും നടത്താൻ കഴിയുന്ന സ്‌പെഷ്യൽ പ്രിവിലേജ് അക്കൗണ്ട് തുറക്കുന്നതിനും അനുവാദം നൽകും. രണ്ടു ലക്ഷം രൂപവരെയുള്ള അപകട ഇൻഷ്വറൻസ് പരിരക്ഷ ഈ അക്കൗണ്ട് ഉറപ്പാക്കും. ആദ്യ വർഷ പ്രീമിയം ബാങ്ക് നൽകും.

LATEST NEWS
സ്വർണക്കൊലുസ് 6 മാസത്തിനുള്ളിൽ പൊട്ടി; മാറ്റി നൽകാൻ ജ്വല്ലറി ഉടമ തയ്യാറായില്ല, നഷ്ടപരിഹാരവും നൽകണം

സ്വർണക്കൊലുസ് 6 മാസത്തിനുള്ളിൽ പൊട്ടി; മാറ്റി നൽകാൻ ജ്വല്ലറി ഉടമ തയ്യാറായില്ല, നഷ്ടപരിഹാരവും നൽകണം

തിരുവനന്തപുരം: കേടായ ആഭരണം നന്നാക്കി നൽകാത്ത ജ്വല്ലറി ഉടമ യുവതിക്ക് സ്വർണത്തിന്റെ നിലവിലെ വിപണി...

അമ്മയെ കൊലപ്പെടുത്തി ഇളയ മകന്‍ വിഷം കഴിച്ചു മരിച്ചു, 13 വര്‍ഷങ്ങള്‍ക്ക് ശേഷം മൂത്ത മകന്റെ കൊലക്കത്തിയില്‍ അച്ഛനും

അമ്മയെ കൊലപ്പെടുത്തി ഇളയ മകന്‍ വിഷം കഴിച്ചു മരിച്ചു, 13 വര്‍ഷങ്ങള്‍ക്ക് ശേഷം മൂത്ത മകന്റെ കൊലക്കത്തിയില്‍ അച്ഛനും

കോഴിക്കോട്: അമ്മയ്ക്ക് പിന്നാലെ അച്ഛനും കൊലക്കത്തിക്ക് ഇരയായതിന്റെ ഞെട്ടലില്‍ ഞെട്ടിലിലാണ്...

അന്തിമഹാകാളന്‍ കാവ് വേലയ്‌ക്കെതിരെ വിദ്വേഷ പരാമര്‍ശം; ബിജെപി മുന്‍ മണ്ഡലം പ്രസിഡന്റ് അറസ്റ്റില്‍

അന്തിമഹാകാളന്‍ കാവ് വേലയ്‌ക്കെതിരെ വിദ്വേഷ പരാമര്‍ശം; ബിജെപി മുന്‍ മണ്ഡലം പ്രസിഡന്റ് അറസ്റ്റില്‍

തൃശൂര്‍: അന്തിമഹാകാളന്‍ കാവ് വേലയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിദ്വേഷ പരാമര്‍ശം നടത്തിയെന്ന...