ഓപ്പറേഷന്‍ തൂഫാന് പിന്തുണയുമായി വിജയ്; മോഹന്‍ലാലിനൊപ്പം കൊച്ചിയില്‍ വേദി പങ്കിടും

Jul 15, 2026

seena

ചെന്നൈ: ഓപ്പറേഷന്‍ തുഫാനില്‍ കേരളവുമായി സഹകരിക്കാന്‍ തമിഴ്‌നാട് പൊലീസും. ബോധവത്കരണ പരിപാടിക്കായി തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ് കേരളത്തിലെത്തും. കൊച്ചിയില്‍ മോഹന്‍ലാല്‍ പങ്കെടുക്കുന്ന പരിപാടിയല്‍ വിജയ് പങ്കെടുക്കും. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഇന്ന് ചെന്നൈയിലെത്തി മുഖ്യമന്ത്രി വിജയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ചര്‍ച്ച അരമണിക്കൂര്‍ നീണ്ടെന്നും ഓപ്പറേഷന്‍ തൂഫാനില്‍ തമിഴ്‌നാട് സഹകരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് തന്നതായും രമേശ് ചെന്നിത്തല കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. ഇതിന്റെ ഭാഗമായി കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ പരിശോധന കടുപ്പിക്കും. ഇരുസംസ്ഥാനങ്ങളിലേയും പൊലീസ് സംവിധാനങ്ങള്‍ ലഹരി മാഫിയയെ തകര്‍ക്കാന്‍ കൈകോര്‍ക്കുമെന്നും ചെന്നിത്തല പറഞ്ഞു.

മോഹന്‍ലാല്‍ ആണ് ഓപ്പറേഷന്‍ തൂഫാന്റെ അംബാസിഡര്‍ എന്ന കാര്യം വിജയ്‌യെ അറിയിച്ചു. മോഹന്‍ലാലും വിജയും ചേര്‍ന്ന് അഭിനയിച്ച ‘ജില്ല’ എന്ന സിനിമയുടെ പേരും വാര്‍ത്താസമ്മേളനത്തില്‍ ചെന്നിത്തല പരാമര്‍ശിച്ചു. കൊച്ചിയില്‍ വലിയ പരിപാടി സംഘടപ്പിക്കാനാണ് ആഭ്യന്തരവകുപ്പ് ഒരുങ്ങുന്നതെന്നും പരിപാടിയില്‍ മുഖ്യമന്ത്രി വിഡി സതീശനും പങ്കെടുക്കുമെന്നും വിജയ് പറഞ്ഞു.

cake tower new
LATEST NEWS
അതെന്താണ് ഡീല്‍?, 219 കോടി പിഴ ഒഴിവാക്കിയത് പിണറായി സര്‍ക്കാര്‍; വിഴിഞ്ഞത്തില്‍ എല്‍ഡിഎഫിനെതിരെ മുഖ്യമന്ത്രി

അതെന്താണ് ഡീല്‍?, 219 കോടി പിഴ ഒഴിവാക്കിയത് പിണറായി സര്‍ക്കാര്‍; വിഴിഞ്ഞത്തില്‍ എല്‍ഡിഎഫിനെതിരെ മുഖ്യമന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി പൂര്‍ത്തിയാക്കാന്‍ വൈകിയതിനു അദാനി പോര്‍ട്ട് സര്‍ക്കാരിനു...