ആറ്റിങ്ങലിൻ്റെ മണ്ണിൽ മൂന്ന് പതിറ്റാണ്ടിൻ്റെ പത്ര പ്രവർത്തന ചരിത്രത്തിൻ്റെ ചാരിതാർത്യവുമായി വിജയൻ പാലാഴി കേരള കൗമുദിയുടെ പടിയിറങ്ങി. ആറ്റിങ്ങൽ നഗരത്തിൻ്റെ ഭരണ മാറ്റങ്ങളും രാഷ്ട്രീയ ചലനങ്ങളും സംഭവ വികാസങ്ങളും ദുരന്തങ്ങളും ജനങ്ങളിൽ എത്തിച്ച മാധ്യമ പ്രവർത്തകൻ. നാടിനെ ഞെട്ടിച്ച വാർത്തകൾ മാത്രം അല്ല വൈദ്യുതി മുടക്കം ഉൾപെടെയുള്ള അറിയിപ്പുകളും ഒരുകാലത്ത് പത്രങ്ങളിലൂടെ മാത്രം ആണ് പുറത്ത് വന്നിരുന്നത്. അന്ന് നാട്ടിലെ സംഭവ വികാസങ്ങൾ കേരള കൗമുദിയ്ക്ക് വേണ്ടി ലോകത്തെ അറിയിച്ചിരുന്നത് പാലാഴി ആണ്. ഇനി ജ്യോതിഷ പഠന രംഗത്തും സമാന്തര വിദ്യാഭ്യാസ രംഗത്തും അദ്ദേഹത്തിൻ്റെ പ്രവർത്തനം തുടരും.
പത്ര പ്രവർത്തകൻ എന്നതിന് അപ്പുറം കലാ സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യം ആണ് പാലാഴി. തിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴ് താലൂക്കിൽ ആറ്റിങ്ങലിനടുത്ത് അവനവഞ്ചേരിയിൽ 1967 ഫെബ്രുവരി 20 ന് ജനിച്ചു. അച്ഛൻ: അവനവഞ്ചേരി മൂഴിക്കവിളാകം വീട്ടിൽ എസ്. ഗോപിനാഥൻ നായർ. അമ്മ: വർക്കല കാക്കോട്ടു കുടുംബത്തിൽ വി.എസ് രാധാദേവി. മലയാളത്തിൽ ബിരുദാനന്തര ബിരുദം. ജ്യോതിഷ ഭൂഷണ ബിരുദം,
പുരസ്കാരങ്ങൾ: കുടിയിരുത്ത് നാടകത്തിന് ജി. ശങ്കരപ്പിള്ള പ്രഥമ നാടക രചനാ അവാർഡ്( 1989), അമരഗീതം നാടകത്തിന് പീസ് ആന്റ് ഡിസാമമെന്റ് സൊസൈറ്റി നാടക രചനാ അവാർഡ്( 1990), സംഘത്തിൽ ഒരുവൻ എന്ന കവിതയ്ക്ക് ജനകീയ ചലച്ചിത്രവേദി അവാർഡ്( 1991), മണിക്കിണർ നാടകത്തിന് കെൽട്രോൺ നാടക രചനാ അവാർഡ്(1991),
കരിന്തിരി നാടകത്തിന് പ്രതീക്ഷ നാടക രചനാ അവാർഡ്( 1991), പ്രളയം കവിതാ സമാഹാരത്തിന് വിദേശ മലയാളി സാംസ്കാരിക സംഘം അവാർഡ്( 1993), മഴനടന്ന വഴികൾ കവിതാ സമാഹാരത്തിന് തിക്കുറിശ്ശി അവാർഡ്( 2005), ആറ്റിങ്ങൽ സുരക്ഷാ ക്ലബ്ബ് അവാർഡ്( 2006), 1721(ആറ്റിങ്ങൽ കലാപം) നാടകത്തിന് തിക്കുറിശ്ശി നാടക അവാർഡ്( 2010),സെറ്റപ്പ് കവിതാ സമാഹാരത്തിന് മുത്താന സാംബശിവൻ അവാർഡ്( 2017)
ഹാവൻ ഇന്റർനാഷണൽ കവിത പുരസ്ക്കാരം (2021), ഭരത് മുരളി ടെലി ഫിലിം ഫെസ്റ്റിൽ
മികച്ച ഗാനരചനാ അവാർഡ് – കാളിയൂട്ട് സിനിമയിലെ ‘കിലുകിലെ ചിരിക്കുന്ന’ എന്ന ഗാനത്തിന് (2021)
കൃതികൾ:
പ്രളയം(കവിതാ സമാഹാരം)
മാനഭംഗം സ്ത്രീ പീഡനത്തിലെ സയനൈഡ് (ലേഖനം),
മേനോത്ത് മനയ്ക്കലെ രക്ഷകൻ(നാടകം)
മഴനടന്ന വഴികൾ( കവിതാ സമാഹാരം)
1721( ആറ്റിങ്ങൽ കലാപം) ( നാടകം)
മണിക്കിണർ( തിരഞ്ഞെടുത്ത 7 നാടകങ്ങളുടെ സമാഹാരം)
അനന്തായനം( നോവൽ)
സെറ്റപ്പ് ( കവിതാ സമാഹാരം)
Setup – (ഇംഗ്ലീഷ് പരിഭാഷ)
സിനിമകൾ- കഥാപാത്രങ്ങൾ
റിയൽ ഫൈറ്റർ( മലയാളം) – ഡോക്ടർ
അനീസ്യ(മലയാളം)- മന്ത്രവാദി
സയാന( അറബ്)- ചായക്കടക്കാരൻ
ഷോട്ട് ഫിലിമുകൾ- കഥാപാത്രങ്ങൾ
കുമാരനാശാന്റെ ജന്മനാട്ടിൽ – കവി
ദി ബാക്ഗ്രൗണ്ട്- മുഖ്യ നായകന്റെ കൂട്ടുകാരൻ
സൈക്കിൾ – കാർ ഡ്രൈവർ
ദി ലാസ്റ്റ് പ്രിൻസ് – ചരിത്ര പ്രഭാഷകൻ
ടൈം ഓവർ- സ്റ്റേഷനറി കടക്കാരൻ
കാഴ്ചയ്ക്കും അപ്പുറം- ഗ്രാമീണൻ
അയ്യേ പങ്കം പങ്കം – ഗൃഹനാഥൻ
കൈ പേശി- മൊബൈൽ ഷോപ്പ് ഉടമ.
ചെമ്പരത്തിപ്പൂ . Com- പച്ച പരിഷ്ക്കാരി .
കരുതൽ – കൊവിഡ് രോഗി.
കാളിയൂട്ട് — വല്യച്ഛൻ
പാതിരാക്കോഴി – നാട്ടുകാരൻ
കാവൽ വിളക്ക് – അയൽക്കാരൻ
വരാൽ – സ്വാമി പിള്ള

















