തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലറുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്

Oct 18, 2026

seena

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ ഇടത് കൗണ്‍സിലര്‍ അജിന്റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്. ഭൂ ഉടമയില്‍ നിന്നും 10 ലക്ഷം കൈക്കൂലി ആവശ്യപ്പെട്ടിരുന്നുവെന്ന ആരോപണത്തിന് പിന്നാലെയാണ് റെയ്ഡ്. തൃക്കണ്ണാപുരം കൗണ്‍സിലറും കൗണ്‍സിലറും സിപിഎം പ്രാദേശിക നേതാവുമായ അജിന്‍ കൈക്കൂലി ആവശ്യപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു.

തൃക്കണ്ണാപുരം എംഎല്‍എ റോഡില്‍ സഞ്ചുവെന്ന കരാറുകാരന്‍ ഏപ്രിലില്‍ 11 സെന്റ് വാങ്ങി കെട്ടിട നിര്‍മാണം തുടങ്ങി. പിന്നാലെ കൗണ്‍സിലര്‍ പണം ആവശ്യപ്പെട്ടു ഭീഷണി തുടങ്ങിയെന്നാണ് കരാറുകാരനായ സഞ്ജുവിന്റെ പരാതി. പുറംമ്പോക്ക് ഭൂമി കൈവശപ്പെടുത്തിയെന്നാരോപിച്ചായിരുന്നു ഭീഷണിപ്പെടുത്തല്‍. ഭൂമി വിറ്റയാളിനെയും ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖയും പരാതിക്കാര്‍ പുറത്തുവിട്ടിരുന്നു.

കയ്യേറ്റത്തിനെതിരെ പരാതി കൊടുത്തതിന് പകവീട്ടുന്നുവെന്നായിരുന്നു അജിന്‍ പറയുന്നത്. മാത്രവുമല്ല അനുമതിയില്ലാതെയാണ് കെട്ടിട നിര്‍മാണം തുടങ്ങിയത്. താന്‍ പരാതി നല്‍കിയതിനാല്‍ സ്റ്റോപ്പ് മെമ്മോ നഗരസഭ നല്‍കിയെന്നും വ്യക്തമാക്കുന്നുണ്ട്. തിരുമല ലോക്കല്‍ കമ്മിറ്റി അംഗമാണ് അജിന്‍. കൗണ്‍സിലറുടെ രാജിയും വിജിലന്‍സ് അന്വേഷണവും ആവശ്യപ്പെടുകയാണ് ബിജെപിയും കോണ്‍ഗ്രസും.

cake tower new
LATEST NEWS
അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി ശബരിമല മേൽശാന്തി; മാളികപ്പുറം മേൽശാന്തിയായി എ ദാമോദരൻ നമ്പൂതിരി

അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി ശബരിമല മേൽശാന്തി; മാളികപ്പുറം മേൽശാന്തിയായി എ ദാമോദരൻ നമ്പൂതിരി

പത്തനംതിട്ട: അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി ശബരിമല മേൽശാന്തി. അഞ്ച് വർഷമായി തിരുവനന്തപുരം...

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: മരണം 19 ആയി; നിരവധി പേര്‍ക്ക് പരിക്ക്; സംഘാടകര്‍ കസ്റ്റഡിയില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: മരണം 19 ആയി; നിരവധി പേര്‍ക്ക് പരിക്ക്; സംഘാടകര്‍ കസ്റ്റഡിയില്‍

കൊല്‍ക്കത്ത: ദുര്‍ഗാപൂജ ആഘോഷങ്ങള്‍ക്കിടെ കൊല്‍ക്കൊത്തയിലുണ്ടായ ദുരന്തത്തില്‍ മരണം 19 ആയി....