ചിറയിൻകീഴ്: പെരുങ്ങുഴി ക്യാപ്റ്റൻ വിക്രം റെസിഡന്റ്‌സ് അസോസിയേഷന്റെ വിദ്യാഭ്യാസ അവാർഡ് ദാനവും ആരോഗ്യ ബോധവൽക്കരണ മാജിക് ഷോയും അഴൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്നു. പൊതു സമ്മേളനത്തിന്റെയും അവാർഡ് ദാനത്തിന്റെയും ഉത്ഘാടനം ദക്ഷിണ മേഖല ഐ ജി. പി പ്രകാശ് നിർവഹിച്ചു. അസോസിയേഷൻ പ്രസിഡന്റ് എം. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. അസോസിയേഷൻ നടപ്പിലാക്കുന്ന ഭൂമിക്കൊരു കുട പദ്ധതിയുടെ ഉത്ഘാടനം അഴൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ. അനിൽ നിർവഹിച്ചു.

കേരള സർവകലാശാല മുൻ സിൻഡികേറ്റ് അംഗം അഡ്വ. കൃഷ്ണകുമാർ മുഖ്യ പ്രഭാഷണം നടത്തി. വിഷരഹിത പച്ചക്കറി എന്ന ആശയം മുൻനിർത്തി അസോസിയേഷൻ നടപ്പിലാക്കുന്ന ഹരിത ഭവനം പദ്ധതിയുടെ ഉത്ഘാടനം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഗംഗ അനി നിർവഹിച്ചു. സി വി ആർ എ ഭവനങ്ങളിൽ വിവിധ ചടങ്ങുകൾക്ക് ആവശ്യമായ കസേര, ട്യൂബ് ലൈറ്റ്,
ടാർപ്പ എന്നിവ സൗജന്യമായി നൽകുന്ന ‘ഒപ്പമുണ്ട്’ സി വി ആർ എ പദ്ധതിയുടെ ലോഗോ പ്രകാശനം ആറ്റിങ്ങൽ ഡിവൈഎസ്പി ഡി. എസ്. സുനീഷ് ബാബു നിർവഹിച്ചു. ചിറയിൻകീഴ് എസ്ഐ. അമർസിങ് നായകം, എ ഡി എസ് ചെയർ പേഴ്സണൽ ജീന,
എം. അബ്ദുൽ ജബ്ബാർ, എഡിനോറ എം ഡി ജി. പ്രഭാകരൻ, മജിഷ്യൻ നാഥ്, എം. ഉമ്മർ, എസ്. ശശി, എസ്. വിജയൻ, സജീവ് ആർ, എ .കെ സലിം എന്നിവർ സംസാരിച്ചു.
യോഗത്തിൽ എസ് എസ് എൽ സി , പ്ലസ് ടു, ഡിഗ്രി, പി. ജി. പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് അവാർഡുകൾ നൽകി അനുമോദിച്ചു. അസോസിയെഷൻ കുടുംബത്തിൽ നിന്നും പിഎച്ച്എആർഎംഡി യിൽ ഉന്നത വിജയം നേടിയ ഡോ. ഐശ്വര്യസുധവിജയൻ, എം ടെക്കിൽ ഉന്നത വിജയം നേടിയ സുർഭി ചന്ദ്രൻ, കാർഡിയാക് ടെക്നോളജിയിൽ ഉന്നത വിജയം നേടിയ ഷിജിന ജലാലിനെയും, ബിഎസ്സി നഴ്സിങ്ങിൽ ഉന്നത വിജയം നേടിയ എസ്.ബുഷ്‌റയെയും ബി ടെക്കിൽ ഉന്നത വിജയം നേടിയ ബി. അനഘയെയും പുരസ്‌കാരം നൽകി ആദരിച്ചു. ആരോഗ്യസംരക്ഷണ ബോധവത്കരണ മാജിക് ഷോ നാഥ് അവതരിപ്പിച്ചു.


















