‘ഭാരനിയന്ത്രണം അത്ലറ്റിന്‍റെ ജോലി’ വിനേഷാണ് തെറ്റ് ചെയ്തത്’; പി ടി ഉഷ

Aug 12, 2024

ഭാരം നിയന്ത്രിക്കേണ്ടത് അത്‌ലറ്റിൻ്റെ ഉത്തരവാദിത്തമാണെന്ന് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡൻ്റ് പി ടി ഉഷ. ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ട് പാരീസ് ഒളിംപിക്സിൽ ഭാരപരിശോധനയിൽ പരാജയപ്പെട്ടതിന് ശേഷം ആയോഗ്യയാക്കപ്പെട്ട സംഭവത്തിൽ വിമർശനം ഉന്നയിച്ച് പി ടി ഉഷ രംഗത്തെത്തി.

അത്ലറ്റിൻ്റെ ഭാരവും അവരുടെ മെഡിക്കൽ ടീമിന് നേരെയും വരുന്ന ആക്രമണവും നിയന്ത്രിക്കേണ്ടത് അത്ലറ്റിൻ്റെ ഉത്തരവാദിത്തമാണെന്ന് ഉഷ കൂട്ടിച്ചേർത്തു. 29-കാരിയായ വിനേഷ് ഫ്രീസ്‌റ്റൈൽ 50 കിലോഗ്രാം വിഭാഗത്തിൽ സ്വർണ്ണ മെഡൽ മത്സരത്തിന് മുമ്പായി അയോഗ്യയാക്കപ്പെട്ടതിനെത്തുടർന്ന് ഒളിമ്പിക് സ്വപ്‌നങ്ങൾ തകരുകയും ഉടൻ വിരമിക്കൽ പ്രഖ്യാപിക്കുകയും ചെയ്തു.

“ഗുസ്തി, വെയിറ്റ് ലിഫ്റ്റിങ്ങ്, ബോക്‌സിംഗ്, ജൂഡോ തുടങ്ങിയ കായിക ഇനങ്ങളിലെ അത്‌ലറ്റുകളുടെ ഭാരം നിയന്ത്രിക്കാനുള്ള ഉത്തരവാദിത്തം ഓരോ അത്‌ലറ്റിൻ്റെയും അവരുടെ പരിശീലകരുടെയും ഉത്തരവാദിത്തമാണ്. കൂടാതെ IOA നിയമിച്ച ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ദിൻഷോ പർദിവാലയുടെയും സംഘത്തിൻ്റെയും ഉത്തരവാദിത്തമല്ല. ഉഷ പ്രസ്താവനയിൽ പറഞ്ഞു.

ഐഒഎ മെഡിക്കൽ ടീമിന് നേരെയുള്ള വിദ്വേഷം, പ്രത്യേകിച്ച് ഡോ. പർദിവാലക്ക് നേരെയുള്ള വിമർശനം അസ്വീകാര്യവും അപലപനീയവുമാണ് എന്നും ഉഷ പറഞ്ഞു. IOA മെഡിക്കൽ ടീമിനെ വിലയിരുത്താൻ തിരക്കുകൂട്ടുന്നവർ ഏതെങ്കിലും നിഗമനങ്ങളിൽ എത്തുന്നതിന് മുമ്പ് എല്ലാ വസ്തുതകളും പരിഗണിക്കുമെന്ന് പി ടി ഉഷ പറഞ്ഞു.

LATEST NEWS