സംസ്‌ഥാനത്ത്‌ വിഷു-റംസാൻ ചന്തകൾ ഈ മാസം 12 മുതൽ

Apr 8, 2023

seena

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ വിഷു-റംസാൻ ചന്തകൾ ഈ മാസം 12 മുതൽ ആരംഭിക്കും. പത്ത് ദിവസം നീണ്ടു നിൽക്കുന്ന ചന്തകൾ ഏപ്രിൽ 21 വരെ പ്രവർത്തിക്കും. സിവിൽ സപ്ളൈസ് കോർപറേഷന്റെ നേതൃത്വത്തിലാണ് ചന്തകൾ ആരംഭിക്കുക. സംസ്‌ഥാനതല ഉദ്ഘാടനം 12ന് തമ്പാനൂരിൽ നടക്കും.

കെഎസ്ആർടിസി ഡിപ്പോയ്‌ക്ക് സമീപത്തെ സപ്ളൈകോ വിപണന കേന്ദ്രത്തിന് മുന്നിൽ പ്രത്യേക പന്തൽ കെട്ടിയാകും മേള നടത്തുക. എല്ലാ ജില്ലാ, താലൂക്ക് കേന്ദ്രങ്ങളിലും ചന്തകൾ ആരംഭിക്കും. സപ്ളൈകോ വിപണന കേന്ദ്രങ്ങൾക്ക് മുന്നിൽ സ്‌ഥലം ഇല്ലെങ്കിൽ ചന്തക്കായി മറ്റു സ്‌ഥലങ്ങൾ പരിഗണിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. ഉപഭോക്‌താക്കൾക്ക്‌ അവശ്യ സാധനങ്ങൾ ചന്തയിലൂടെ വിലക്കുറവിൽ വാങ്ങാൻ സാധിക്കും. ഇത്തവണ ചന്തകൾ ഉണ്ടാകില്ലെന്ന വാർത്തകൾ വ്യാപകമായി പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രി ജിആർ അനിൽ വിഷു-റംസാൻ ചന്തകളെ കുറിച്ചുള്ള പ്രഖ്യാപനം നടത്തിയത്.

cake tower new
LATEST NEWS