വിശ്വകർമ്മ സർവ്വീസ് സൊസൈറ്റി ചിറയിൻകീഴ് താലൂക്ക് യൂണിയന്റെ കുടുംബ സംഗമവും, പൊതുസമ്മേളനവും നടന്നു

Mar 4, 2023

seena

വിശ്വകർമ്മ സർവ്വീസ് സൊസൈറ്റി ചിറയിൻകീഴ് താലൂക്ക് യൂണിയന്റെ കുടുംബ സംഗമവും, പൊതുസമ്മേളനവും മണനാക്ക് മാസ് ആഡിറ്റോറിയത്തിൽ അഡ്വ: വി. ജോയ് എം, എൽ എ ഉദ്ടഘാടനം ചെയ്തു. താലൂക്ക് യൂണിയൻ പ്രസിഡന്റ് ഡി. സന്തോഷിന്റെ അദ്ധ്യക്ഷതയിൽ സെക്രട്ടറി വി അനിൽകുമാർ സ്വാഗതം പറഞ്ഞ യോഗത്തിൽ ആറ്റിങ്ങൽ എംഎൽഎ ഒ.എസ് അംബിക എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ കുട്ടികളെ അനുമോദിച്ചു. ബിജെപി ജില്ലാ ട്രഷറർ ബാല മുരളി, കലാപ്രതിഭകളായ അജയ് വാമദേവ്, മീഡിയ സിറ്റിയുടെ ബെസ്റ്റ് ഫെസ്റ്റ് മാസ്റ്റർ അവാർഡ്‌ ജേതാവ്, പ്രഥമ കലാഭവൻ മണി പുരസ്കാര ജേതാവ്, കോമഡി ഉത്സവ ഫെയിം വെഞ്ഞാറമൂട് സന്തോഷ് ബാബുവിനും, എഴുത്തുകാരിയും പുറത്തിറങ്ങാൻ പോകുന്ന കണ്ണോരം എന്ന മ്യൂസിക്കൽ ആൽബത്തിന്റെ ഗാന രചയിതാവും ഗായികയുമായ ബിന്ദു സുന്ദറിനേയും, കൂടിയാട്ട കലാകാരിയായ കലാമണ്ഡലം അനാമികയേയും പൊന്നാട അണിയിച്ചു ആദരിച്ചു.

വിഎസ്എസ്‌ താലൂക്ക് യൂണിയൻ ട്രഷറർ സതീഷ്കൃഷ്ണൻ, പതിനഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികളുടെ ചിത്രരചന, ക്വിസ്, വിശ്വകർമ്മ പ്രാർത്ഥന ഗാനം എന്നീ മത്സരങ്ങളുടെ വിജയികൾക്കുള്ള സമ്മാനവിതരണം നടത്തി. മണനാക്ക് വെൽഫെയർ അസോസിയേഷൻ ചെയർമാൻ എം എ ജബ്ബാർ, വി.രാജൻ, എം ജി കൃഷ്ണൻ, കെ പി അനിൽകുമാർ, മണമ്പൂർ സുനിൽ, സുബാഷ് രംഗഭേരി, ചെറുന്നിയൂർ ബാലകൃഷ്ണൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

cake tower new
LATEST NEWS