പ്രതീക്ഷകൾ വിഫലം: വിഴിഞ്ഞത്ത് കിണറ്റിലകപ്പെട്ട മഹാരാജന്‍റെ മൃതദേഹം പുറത്തെടുത്തു

Jul 10, 2023

seena

തിരുവനന്തപുരം: വിഴിഞ്ഞത്ത് മണ്ണ് നീക്കം ചെയ്യുന്നതിനിടെ മണ്ണിടിഞ്ഞുവീണ് കിണറ്റിൽ അകപ്പെട്ട തൊഴിലാളി മഹാരാജന്റെ മൃതദേഹം പുറത്തെടുത്തു. 50 മണിക്കൂര്‍ പിന്നിട്ട ദൗത്യത്തിന് ഒടുവിലാണ് ഇയാളുടെ മൃതദേഹം പുറത്തെടുത്തത്.

കിണറിന്റെ വശത്തുനിന്ന് അനിയന്ത്രിതമായി ഉറവ പൊട്ടി മണ്ണും ചെളിയും ഒലിച്ചിറങ്ങിയതാണ് രക്ഷാപ്രവര്‍ത്തനത്തിന് തടസമായത്. ആലപ്പുഴയില്‍ നിന്ന് 25 അംഗ ദേശീയ ദുരന്ത നിവാരണ സംഘവും സ്ഥലത്തെത്തിയിരുന്നു. മണ്ണു നീക്കം ചെയ്ത് 80 അടിയോളം താഴ്ച വരെ എത്തിയ രക്ഷാപ്രവർത്തകർ ഇന്നലെ രാവിലെ മഹാരാജന്റെ ഒരു കൈ കണ്ടെന്ന് അറിയിച്ചത് പ്രതീക്ഷയ്ക്കു വക നൽകിയെങ്കിലും പിന്നാലെയുണ്ടായ മണ്ണിടിച്ചിലും നീരൊഴുക്കും രക്ഷാപ്രവർത്തനത്തെ ബാധിച്ചു.

ശനിയാഴ്ച രാവിലെ മുക്കോല പീച്ചോട്ടുകോണം റോഡിനു സമീപത്തെ വീട്ടില്‍ 90 അടി ആഴമുള്ള കിണറ്റിലെ മണ്ണ് നീക്കം ചെയ്യുന്നതിനിടയിലാണ് വെങ്ങാനൂര്‍ നെല്ലിയറത്തലയില്‍ താമസിക്കുന്ന തമിഴ്‌നാട് പാര്‍വതിപുരം സ്വദേശി മഹാരാജനു (55) മേല്‍ മണ്ണിടിഞ്ഞു വീണത്.

cake tower new
LATEST NEWS
കാശിക്ക് പോകുകയാണെന്ന് കുറിപ്പെഴുതി വീടുവിട്ടു; എട്ട് ദിവസം കഴിഞ്ഞിട്ടും വിദ്യാര്‍ഥിയെക്കുറിച്ച് വിവരമില്ല

കാശിക്ക് പോകുകയാണെന്ന് കുറിപ്പെഴുതി വീടുവിട്ടു; എട്ട് ദിവസം കഴിഞ്ഞിട്ടും വിദ്യാര്‍ഥിയെക്കുറിച്ച് വിവരമില്ല

കണ്ണൂര്‍: കണ്ണൂര്‍ ചൊക്ലിയില്‍ നിന്നും കാണാതായ പ്ലസ്ടു വിദ്യാര്‍ഥി ശിവസൂര്യയെ എട്ട് ദിവസം...

ബംഗാള്‍ മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ ആശിഷ് ബാനര്‍ജി പാര്‍ട്ടി ഓഫിസില്‍ ജീവനൊടുക്കി; മമതയുടെ അടുത്ത അനുയായി

ബംഗാള്‍ മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ ആശിഷ് ബാനര്‍ജി പാര്‍ട്ടി ഓഫിസില്‍ ജീവനൊടുക്കി; മമതയുടെ അടുത്ത അനുയായി

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമ ബംഗാള്‍ നിയമസഭയിലെ മുന്‍ ഡെപ്യൂട്ടി സ്പീക്കറുമായ...