വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരം ഒത്തുതീര്‍പ്പാക്കാന്‍ സമവായ ചര്‍ച്ചയുമായി സര്‍ക്കാര്‍

Dec 3, 2022

seena

തിരുനനന്തപുരം: വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരം ഒത്തുതീര്‍പ്പാക്കാന്‍ സമവായ ചര്‍ച്ചയുമായി സര്‍ക്കാര്‍. മലങ്കര കത്തോലിക്ക സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ബസേലിയസ് ക്ലിമ്മിസ് ബാവയും മുഖ്യമന്ത്രി പിണറായി വിജയനും കൂടിക്കാഴ്ച നടത്തി.
നേരത്തെ, ചീഫ് സെക്രട്ടറി വി പി ജോയ് ക്ലിമ്മിസ് ബാവയുമായുമായും ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. സമരം അവസാനിപ്പിക്കാനായി ക്ലിമ്മിസ് ബാവയുടെ മധ്യസ്ഥതയിലാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.

ശനിയാഴ്ച അഞ്ചുണിയോടെയാണ് മുഖ്യമന്ത്രിയും ക്ലിമ്മിസ് ബാവയും തമ്മില്‍ ചര്‍ച്ച നടത്തിയത്. വിഴിഞ്ഞം തീര ചോഷണം പഠിക്കാനുള്ള സമിതിയില്‍ പ്രദേശ വാസികളുടെ പ്രതിനിധികളെ കൂടി ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ സര്‍ക്കാര്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്നാണ് സൂചന. വിഴിഞ്ഞത്ത് സംഘര്‍ഷം ഒഴിവാക്കാനും സമരം അവസാനിപ്പിക്കാനുമുള്ള നിര്‍ദേശങ്ങള്‍ ചര്‍ച്ചയില്‍ മുന്നോട്ടുവച്ചെന്നാണ് സൂചന.

cake tower new
LATEST NEWS