മാപ്പിളപ്പാട്ടിനെ ജനകീയമാക്കിയ ഗായകൻ വി എം കുട്ടി അന്തരിച്ചു

Oct 13, 2021

മലപ്പുറം : മാപ്പിളപ്പാട്ട് ഗായകനും കവിയുമായ വിഎം കുട്ടി അന്തരിച്ചു. 86 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. മാപ്പിളപ്പാട്ടിൽ പുതിയ പരീക്ഷണങ്ങൾ അവതരിപ്പിച്ച് ജനകീയമാക്കിയ കലാകാരനാണ് വിഎം കുട്ടി. ഏഴ് സിനിമകളിൽ അദ്ദേഹം പാടിയിട്ടുണ്ട്.

സംഗീത നാടക അക്കാദമി പുരസ്‌കാര ജേതാവാണ്.1954ൽ ഇരുപതാം വയസില്‍ ആകാശവാണിയിലൂടെയായിരുന്നു അദ്ദേഹം മാപ്പിളപ്പാട്ട് രംഗത്തേക്ക് കടന്നുവന്നത്. തുടർന്ന് ആറ് പതിറ്റാണ്ടിലേറെ മാപ്പിളപ്പാട്ട് രംഗത്ത് സജീവമായി നിലകൊണ്ടു. കേരളത്തിൽ സ്വന്തമായി മാപ്പിളപ്പാട്ടിനായി ഒരു ഗാനമേള ട്രൂപ്പ് ആദ്യമായി ഉണ്ടാക്കുന്നതും വി.എം കുട്ടിയാണ്.

LATEST NEWS