കോഴി ഫാമിന്റെ മറവിൽ വൻ കഞ്ചാവ് ശേഖരം

Oct 23, 2021

seena

വെഞ്ഞാറമൂട്: കോഴി ഫാമിൽ നിന്നും 60 കിലോയോളം തൂക്കം വരുന്ന കഞ്ചാവ് പിടികൂടി. വെഞ്ഞാറമൂടിന് സമീപം മണലിമുക്ക് എന്ന സ്ഥലത്തുള്ള കോഴി ഫാമിൽ നിന്നും ആണ് 3 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 60 കിലോ തൂക്കംവരുന്ന കഞ്ചാവ് പിടികൂടിയത്. ഇന്ന് രാവിലെ 11 മണിയോടെ കൂടി സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡാണ് കഞ്ചാവ് പിടികൂടിയത്

കോഴി ഫാം ഉടമസ്ഥൻ വെഞ്ഞാറമൂട് സ്വദേശി അമീർ അറിയാതെയാണ് അമീറിന്റെ ബന്ധു അക്ബർ ഷാ മൂന്നു ചാക്കുകളിലായി കഞ്ചാവ് കോഴി ഫാമിൽ സൂക്ഷിച്ചത്. മൂന്നു ദിവസം മുന്നേ ഇതു കുറച്ചു മരപ്പൊടി ആണെന്നും മൂന്ന് ചാക്ക് കിട്ടിയുള്ളൂ. എട്ടു ചാക്ക് കൂടി കിട്ടാനുണ്ട് അതും കൂടി കിട്ടിയിട്ട് ഒരുമിച്ചു കൊണ്ടു പോകാം എന്ന് പറഞ്ഞു തെറ്റിദ്ധരിപ്പിച്ചാണ് ഈ ചാക്കുകൾ കോഴി ഫാമിൽ സൂക്ഷിക്കാൻ ഏൽപ്പിച്ചത്.

കഴിഞ്ഞദിവസം ചാക്ക് എലി കടിക്കുകയും അത് ശ്രദ്ധയിൽപ്പെട്ട അമീർ ഇത് അവിടെ നിന്ന് എടുത്തു മാറ്റാൻ അക്ബറിനോട് ആവശ്യപ്പെടുകയും എന്നാൽ ഒഴിഞ്ഞുമാറുകയും ആ ചാക്കുകൾ അമീറിന്റെ വണ്ടിയിൽ അക്ബർ ഷായെ കൊണ്ട് ഏൽപ്പിക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. എന്നാൽ പന്തികേടു തോന്നിയ അമീർ സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡിനെ വിവരമറിയിക്കുകയായിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ ഇന്നു രാവിലെ തന്നെ കോഴിഫാം റെയ്ഡ് നടത്തുകയും കഞ്ചാവ് കണ്ടെടുക്കുകയും പ്രതിയെ പ്രതിയുടെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്യുകയുമായിരുന്നു.

സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് തലവനായ സർക്കിൾ ഇൻസ്‌പെക്ടർ ടി അനികുമാറിനെ കൂടാതെ സർക്കിൾ ഇൻസ്‌പെക്ടർ ജി. കൃഷ്ണകുമാർ എക്സൈസ് ഇൻസ്‌പെക്ടർമാരായ ടി.ആർ.മുകേഷ് കുമാർ, കെ.വി വിനോദ്, ആർ. ജി. രാജേഷ് ,എസ്.മധുസൂദൻ നായർ ,സിവിൽ എക്സൈസ് ഓഫീസർമാരായ പി.സുബിൻ, വിശാഖ്,ഷംനാദ്, രാജേഷ് തുടങ്ങിയവർ ഉണ്ടായിരുന്നു.

++

cake tower new
LATEST NEWS
അതിതീവ്ര ന്യൂനമര്‍ദ്ദം ഇന്ന് രാത്രി കര തൊടും; വെള്ളിയാഴ്ച വരെ ശക്തമായ മഴ, ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അതിതീവ്ര ന്യൂനമര്‍ദ്ദം ഇന്ന് രാത്രി കര തൊടും; വെള്ളിയാഴ്ച വരെ ശക്തമായ മഴ, ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ സ്ഥിതി ചെയ്യുന്ന അതിതീവ്ര ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി...

ശരീരം 9 കഷണങ്ങളായി മുറിച്ചു, രണ്ടു ബാഗുകളിലാക്കി പാര്‍ക്ക് ചെയ്ത കാറില്‍ ഉപേക്ഷിച്ചു; ഭാര്യയും മകനും കാണാമറയത്ത്

ശരീരം 9 കഷണങ്ങളായി മുറിച്ചു, രണ്ടു ബാഗുകളിലാക്കി പാര്‍ക്ക് ചെയ്ത കാറില്‍ ഉപേക്ഷിച്ചു; ഭാര്യയും മകനും കാണാമറയത്ത്

ഷാര്‍ജ: കര്‍ണാടകയിലെ ഉഡുപ്പി സ്വദേശിയെ യുഎഇയിലെ ഷാര്‍ജയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി....