വെഞ്ഞാറമൂട്ടിൽ വിവിധ ഇടങ്ങളിൽ മോഷണം

Nov 22, 2021

വെഞ്ഞാറമൂട്: വെഞ്ഞാറമൂട്ടിൽ വിവിധ ഇടങ്ങളിൽ മോഷണം. കുട്ടികളുടെ നാടക വേദിയായ ആലന്തറരംഗ പ്രഭാതിലും സമീപത്തെ വീടുകളിലുമാണ് പുലർച്ചയോടെ മോഷണം നടന്നത്. രംഗപ്രഭാത് ഗീതയുടെ ഭർതൃമാതാവ് രാധമ്മയുടെ രണ്ട് പവൻ വരുന്ന സ്വർണമാല മോഷ്ടാക്കൾ കവർന്നു.
ഉറക്കത്തിലായിരുന്ന രാധമ്മയുടെ കഴുത്തിൽ നിന്നുമാണ് മോഷ്ടാക്കൾ മാലപൊട്ടിച്ച് കടന്നത്.

സമീപത്തെ ആലന്തറ കൊല്ല വിളാകത്ത് വീട്ടിൽ അനിൽകുമാറിൻറെ 9,000 രൂപയും മോഷ്ടാക്കൾ കവർന്നു. ക്ഷേത്ര ഭാരവാഹിയായ അനിൽകുമാർ ക്ഷേത്ര ആവശ്യത്തിനുള്ള പണം ഷർട്ടിലെ പോക്കറ്റിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. മോഷ്ടാക്കൾ ജനൽ തുറന്ന് തോട്ട ഉപയോഗിച്ചു വീട്ടിനുള്ളിൽ തൂക്കിയിട്ടിരുന്ന ഷർട്ട് പുറത്തെടുത്തു പണം എടുക്കുകയായിരുന്നു. വെഞ്ഞാറമൂട് പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.

LATEST NEWS
മൂന്ന് ജില്ലകളില്‍ ഇന്നും നാളെയും റെഡ് അലര്‍ട്ട്, ആലപ്പുഴയില്‍ അതിതീവ്രമഴയില്ല; വെള്ളിയാഴ്ച വരെ പെരുമഴയ്ക്ക് സാധ്യത

മൂന്ന് ജില്ലകളില്‍ ഇന്നും നാളെയും റെഡ് അലര്‍ട്ട്, ആലപ്പുഴയില്‍ അതിതീവ്രമഴയില്ല; വെള്ളിയാഴ്ച വരെ പെരുമഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ചക്രവാതച്ചുഴിയുടെയും ന്യൂനമര്‍ദ്ദ പാത്തിയുടെയും സ്വാധീനഫലമായി സംസ്ഥാനത്ത്...