പുതുപ്പള്ളി പോളിങ് ബൂത്തിലേക്ക്

Sep 5, 2023

seena

കോട്ടയം: പുതുപ്പള്ളി ഇന്നു പോളിങ് ബൂത്തിലേക്ക്. രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുവരെയാണ് പോളിങ്. യുഡിഎഫിന്റെ ചാണ്ടി ഉമ്മനും എല്‍ഡിഎഫിന്റെ ജെയ്ക് സി തോമസുമാണ് മുഖ്യ എതിരാളികള്‍. ലിജിന്‍ ലാല്‍ ആണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി. ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഉള്‍പ്പെടെ 7 പേര്‍ മത്സര രംഗത്തുണ്ട്. 182 ബൂത്തുകളിലായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. വെള്ളിയാഴ്ചയാണ് വോട്ടെണ്ണല്‍.

90,281 സ്ത്രീകളും 86,132 പുരുഷന്മാരും നാല് ട്രാന്‍സ്‌ജെന്‍ഡറുകളും അടക്കം 1,76,417 വോട്ടര്‍മാരാണ് പുതുപ്പള്ളിയുടെ വിധി ഇക്കുറി തീരുമാനിക്കുക. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മരണത്തെ തുടര്‍ന്നാണ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മ്മകള്‍ ഉയര്‍ത്തിക്കാട്ടിയായിരുന്നു യുഡിഎഫിന്റെ മുഖ്യ പ്രചാരണം. വികസന വിഷയങ്ങള്‍ ഉന്നയിച്ചാണ് എല്‍ഡിഎഫ് വോട്ട് തേടിയത്.
ചാണ്ടി ഉമ്മനും ജെയ്ക് സി തോമസിനും മണ്ഡലത്തില്‍ തന്നെയാണ് വോട്ട്.

പുതുപ്പള്ളി നിയമസഭ
ഉപതെരഞ്ഞെടുപ്പ്

ശതമാനം: 20.34%

പോൾ ചെയ്ത വോട്ട് : 35889

പുരുഷന്മാർ: 19157

സ്ത്രീകൾ: 16732
ട്രാൻസ്ജെൻഡർ: 0

cake tower new
LATEST NEWS
പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കാമെന്ന ഇഡി ശുപാർശക്കെതിരെ സിപിഎം പോളിറ്റ് ബ്യൂറോ

പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കാമെന്ന ഇഡി ശുപാർശക്കെതിരെ സിപിഎം പോളിറ്റ് ബ്യൂറോ

ഡൽഹി: പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കാമെന്ന എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്...