വെഞ്ഞാറമൂട്: കേന്ദ്ര കായിക -യുവജന മന്ത്രാലയത്തിൻ്റെ നേതൃത്വത്തിൽ നടത്തിവരുന്ന ‘ആസാദി കാ അമൃത് മഹാൽസവ്’-ൻ്റെ ഭാഗമായി ഗാന്ധിജയന്തി ദിവസം വെഞ്ഞാറമൂട് ജീവകല കൂട്ട ഓട്ടം സംഘടിപ്പിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തിയഞ്ചാം വാർഷികത്തിൻ്റെ ഭാഗമായാണ് രാജ്യത്ത് യുവജന സംഘടനകൾ ഫ്രീഡം റൺനടത്തി വരുന്നത്. നെല്ലനാട് പഞ്ചായത്ത് സ്വരാജ്ഭവൻ അങ്കണത്തിൽ ഗ്രാമ പഞ്ചായത്തംഗം എൽ.എസ്.മഞ്ജു പരിപാടി ഫ്ലാഗ് ഓഫ് ചെയ്തു. വെഞ്ഞാറമൂട്ടിൽ നിന്നും പാലവിള കോട്ടപ്പുറത്തേക്കായിരുന്ന കൂട്ട ഓട്ടം നടത്തിയത്. ക്ഷേത്ര പ്രവേശന വിളംബരത്തോടനുബന്ധിച്ച് കേരള പര്യടനത്തിനെത്തിയ മഹാത്മാഗാന്ധി 1937-ൽ സ്വാതന്ത്ര്യ സമര സേനാനികൾക്കൊപ്പം സമ്മേളിച്ച ചരിത്ര പ്രാധാന്യമായ സ്ഥലമാണ് കോട്ടപ്പുറം. തുടർന്ന് സെൻ്റ് ജോൺസ് കൺവൻഷൻ ഹാളിൽ നടന്ന സമ്മേളനത്തിൽ മാണിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കുതിര കുളം ജയൻ അദ്യക്ഷത വഹിച്ചു.
മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് രമണി പി.നായർ, മലങ്കര മെഡിക്കൽ വില്ലേജ് ഡയറക്ടർ ഫാദർ ജോസ് കിഴക്കേടത്ത്, മാണിക്കൽ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സുരേഷ് കുമാർ, ജനമൈത്രി കോ-ഓർഡിനേറ്റർ ഷെരീർ എന്നിവർ സംസാരിച്ചു.ഗാന്ധിജിയുടെ അർദ്ധകായ പ്രതിമ സ്ഥാപിക്കുന്നതിനുള്ള നിവേദനം ജീവകല പ്രസിഡൻറ് എം.എച്ച്.നിസാർ കൈമാറി. ജീവകല സെക്രട്ടറി വി.എസ്.ബിജു കുമാർ സ്വാഗതവും വൈസ് പ്രസിഡൻ്റ് എസ്. ഈശ്വരൻ പോറ്റി നന്ദിയും രേഖപ്പെടുത്തി. പരിപാടിക്ക് പി.മധു, ആർ.ശ്രീകുമാർ ,പുല്ലമ്പാറ ദിലീപ്, കെ.ബിനുകുമാർ, ഗോപകുമാർ സ്നേഹക്കൂട്, രംജിത് ഗോപൻ, ചലച്ചിത്രകലാ സംവിധായകൻ സന്തോഷ് വെഞ്ഞാറമൂട്, ജയറാം എന്നിവർ നേതൃത്വം നൽകി. ജീവകല സംഗീത വിദ്യാർഥികൾ ശരത്. എം.എ., ജൊഹാൻ ജിജിത്, അമല അനിൽ എന്നിവർ ദേശീയഗാനം ആലപിച്ചു.
‘എല്ലാ വിദ്യാര്‍ഥികള്‍ക്കും സൗജന്യ ലാപ്ടോപ്’: സന്ദേശം വ്യാജമെന്ന് വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യ ലാപ്ടോപ്പ് നല്‍കും എന്ന അറിയിപ്പ് വ്യാജമെന്ന്...