തുടര്‍ഭരണത്തിന്റെ അഹങ്കാരം തലയ്ക്കു പിടിച്ച സര്‍ക്കാര്‍ ജനങ്ങളെ വെല്ലുവിളിക്കുന്നു: വി.എസ്.ശിവകുമാര്‍

Nov 22, 2021

ചിറയിന്‍കീഴ്‌: തുടര്‍ഭരണം കിട്ടി എന്ന അഹങ്കാരത്തില്‍ സര്‍ക്കാര്‍ ജനങ്ങളെ വെല്ലുവിളിക്കുന്നു എന്ന് മുന്‍മന്ത്രി വി.എസ് ശിവകുമാര്‍. ചിറയിന്‍കീഴ്‌ ബ്ലോക്ക് പഞ്ചായത്ത് ഇടക്കോട് ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കോരാണി ഷിബുവിന്റെ പ്രചാരണ പരിപാടികള്‍ ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം സര്‍ക്കാര്‍ കാണുന്നില്ല. കിറ്റ് വിതരണവും അവസാനിപ്പിച്ചു. കിഴുവിലം പ്രദേശങ്ങളില്‍ കൂടി കടന്നു പോകുന്ന സില്‍വര്‍ ലൈന്‍ പദ്ധതി നിരവധി കുടുംബങ്ങളെ ഭവന രഹിതരാക്കും. പരിസ്ഥിതിക അസന്തുലിതാവസ്ഥക്ക് കാരണമാകുന്നു ജനവിരുദ്ധ നയങ്ങള്‍ സര്‍ക്കാര്‍ ഉപേക്ഷിക്കണം. അല്ലെങ്കില്‍ കര്‍ഷക സമരത്തിന് മുന്നിൽ മുട്ടുമടക്കിയ മോഡിയുടെ സ്ഥിതി പിണറായിക്കും ഉണ്ടാകും. ഈ ജനവിരുദ്ധ സര്‍ക്കാരുകള്‍ക്കെതിരെയുള്ള പ്രതിഷേധമാകണം ഈ ഉപതെരഞ്ഞെടുപ്പ് ഫലം എന്ന് അദ്ദേഹം പറഞ്ഞു.

സ്ഥാനാര്‍ത്ഥി കോരാണി ഷിബു, യുഡിഎഫ് നേതാക്കളായ അഡ്വ.എസ്.കൃഷ്ണകുമാര്‍, എം.ജെ. ആനന്ദ്,എന്‍. വിശ്വനാഥന്‍ നായര്‍, ബി.എസ്.അനൂപ്, ശ്രീകണ്ഠന്‍, എ.അന്‍സാര്‍, കിഴുവിലം രാധാകൃഷ്ണന്‍, ബിജു കുമാര്‍, ജെ. ശശി തുടങ്ങിയവര്‍ സംസാരിച്ചു.

LATEST NEWS
കെ. രാധ (78) അന്തരിച്ചു

കെ. രാധ (78) അന്തരിച്ചു

ആറ്റിങ്ങൽ: തോട്ടവാരം കുരുവിള വീട്ടിൽ (വി.എസ്.ആർ.എ:156) പരേതനായ വി സദാനന്ദന്റെ സഹധർമ്മിണി കെ...

തിരുവനന്തപുരത്ത് നിയമ വിദ്യാർത്ഥിനിയെ വിവാഹം കഴിച്ച് കബളിപ്പിച്ചെന്നെ പരാതിയിൽ യുവാവ് അറസ്റ്റിൽ

തിരുവനന്തപുരത്ത് നിയമ വിദ്യാർത്ഥിനിയെ വിവാഹം കഴിച്ച് കബളിപ്പിച്ചെന്നെ പരാതിയിൽ യുവാവ് അറസ്റ്റിൽ

തിരുവനന്തപുരത്ത് നിയമ വിദ്യാർത്ഥിനിയെ വിവാഹം കഴിച്ച് കബളിപ്പിച്ചെന്നെ പരാതിയിൽ യുവാവ് അറസ്റ്റിൽ....