വ്യാപാരി സമരം: സംസ്ഥാനത്ത് ഇന്ന് കടകൾ തുറക്കില്ല

Feb 13, 2024

seena

മലപ്പുറം: ഇന്ന് സംസ്ഥാനത്തെ വ്യാപാരസ്ഥാപനങ്ങൾ തുറന്നുപ്രവർത്തിക്കില്ല. വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന സമരത്തിന്റെ ഭാഗമായാണ് കടകൾ അടച്ചിടുന്നത്.

വ്യാപാരവുമായി ബന്ധപ്പെട്ട നിയമങ്ങളും വകുപ്പുകളും ഏകോപിപ്പിച്ചു വ്യാപാരമന്ത്രാലയം രൂപവത്കരിക്കുക, മാലിന്യം നീക്കംചെയ്യാനില്ലാത്ത വ്യാപാരസ്ഥാപനങ്ങളെ യൂസർ ഫീ അടയ്ക്കുന്നതിൽനിന്ന് ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. ഈ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര നയിക്കുന്ന വ്യാപാരസംരക്ഷണ യാത്ര ഇന്ന് തിരുവനന്തപുരത്ത്‌ സമാപിക്കും. വ്യാപാരികൾ അനുഭവിക്കുന്ന പ്രതിസന്ധികൾ പരിഹരിക്കുന്നതിനു നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അഞ്ചുലക്ഷം വ്യാപാരികൾ ഒപ്പിട്ട നിവേദനമാണ് ഇന്ന് മുഖ്യമന്ത്രിക്ക് അദ്ദേഹം സമർപ്പിക്കുന്നത്.

cake tower new
LATEST NEWS
പാലക്കാട് മെഡിക്കൽ കോളജിലെ ഹൗസ് സർജന്മാരുടെ സമരം വിജയത്തിലേക്ക്; സൂപ്രണ്ടും ആർഎംഒയും രാജിവെച്ചു

പാലക്കാട് മെഡിക്കൽ കോളജിലെ ഹൗസ് സർജന്മാരുടെ സമരം വിജയത്തിലേക്ക്; സൂപ്രണ്ടും ആർഎംഒയും രാജിവെച്ചു

പാലക്കാട്: അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും ഭരണപരമായ വീഴ്ചകളും ചൂണ്ടിക്കാട്ടി പാലക്കാട്...

‘ഓപ്പറേഷന്‍ ത്രാള്‍’ രാഷ്ട്രീയ പ്രചാരണ സിനിമയല്ല; അവാര്‍ഡ് ജേതാവില്‍ നിന്നുള്ള കമന്റ് ദൗര്‍ഭാഗ്യകരമെന്ന് അണിയറ ടീം

‘ഓപ്പറേഷന്‍ ത്രാള്‍’ രാഷ്ട്രീയ പ്രചാരണ സിനിമയല്ല; അവാര്‍ഡ് ജേതാവില്‍ നിന്നുള്ള കമന്റ് ദൗര്‍ഭാഗ്യകരമെന്ന് അണിയറ ടീം

ഓപ്പറേഷന്‍ ത്രാളുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരിച്ച് അണിയറ പ്രവര്‍ത്തകര്‍. ഓപ്പറേഷന്‍...