ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ക്ലീനിംഗ് സ്റ്റാഫ്: വാക്ക് ഇന്‍ ഇന്റര്‍വ്യൂ

Nov 27, 2021

തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ക്ലീനിംഗ് സ്റ്റാഫ് തസ്തികകളില്‍ ദിവസവേതന അടിസ്ഥാനത്തില്‍ സേവനം ചെയ്യുന്നതിന് നിര്‍ദ്ദിഷ്ട യോഗ്യതയുള്ളവരില്‍ നിന്നും വാക്ക്-ഇന്റര്‍വ്യു മുഖേന നിയമനം നടത്തുന്നു. താത്പര്യമുള്ളവര്‍ നവംബര്‍ 30 ന് രാവിലെ 10 മണിക്ക് ജില്ലാ മെഡിക്കല്‍ ഓഫീസിലെ ന്യൂട്രീഷന്‍ ഹാളില്‍ എത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

ഡിസംബര്‍ 31 വരെയുള്ള കാലയളവിലേയ്ക്കാണ് നിയമനം. പ്ലസ് ടു, ഡി.എച്ച്.ഐ കോഴ്‌സ്, രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം എന്നിവയാണ് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ തസ്തികയുടെ യോഗ്യത. കോവിഡ് ബ്രിഗഡ് മുഖാന്തിരം ജോലി ചെയ്തവര്‍ക്ക് മുന്‍ഗണനയുണ്ട്. ക്ലീനിംഗ് സ്റ്റാഫ് തസ്തികകളിലേക്ക് കോവിഡ് ബ്രിഗഡ് മുഖാന്തിരം ക്ലീനിംഗ് സ്റ്റാഫ് തസ്തികയില്‍ ജോലി ചെയ്തവരെ മാത്രമേ പരിഗണിക്കുകയുള്ളൂ.

LATEST NEWS
‘എല്ലാ വിദ്യാര്‍ഥികള്‍ക്കും സൗജന്യ ലാപ്‌ടോപ്’: സന്ദേശം വ്യാജമെന്ന് വിദ്യാഭ്യാസ മന്ത്രി

‘എല്ലാ വിദ്യാര്‍ഥികള്‍ക്കും സൗജന്യ ലാപ്‌ടോപ്’: സന്ദേശം വ്യാജമെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യ ലാപ്‌ടോപ്പ് നല്‍കും എന്ന അറിയിപ്പ് വ്യാജമെന്ന്...