ആറ്റിങ്ങൽ: കർഷകകോൺഗ്രസ് മണമ്പൂർ മണ്ഡലം വാർഡ് കമ്മിറ്റി രൂപീകരിച്ചു. കുളമുട്ടം വാർഡ് 13 കർഷക കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റായി നാസർ, സെക്രട്ടറി സക്കീർ ഹുസൈൻ, ട്രഷറർ അബ്ദുൾ ഹൈ, വൈസ് പ്രസിഡന്റായി ഷാജഹാൻ കിണറ്റുവിള, ജോയിന്റ് സെക്രട്ടറി റാഫി എന്നിവരെ തിരഞ്ഞെടുത്തു. കർഷക കോൺഗ്രസ് മണമ്പൂർ മണ്ഡലം പ്രസിഡന്റ് സതീഷ് കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ജനറൽ സെക്രട്ടറി ഭവനൻ സ്വാഗതം പറയുകയും ഡി സി സി മെമ്പർ കുളമുട്ടം സലിം, ഐ എൻ റ്റി യു സി ജില്ലാ ജനറൽ സെക്രട്ടറി മണനാക്ക് ഷിഹാബുദ്ദീൻ, കർഷക കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് അസീസ് കിനാലുവിള, കുളമുട്ടം ഇക്ബാൽ, അഷറഫ് എന്നിവർ പങ്കെടുത്തു.


















