ഇനി ചിത്രങ്ങള്‍ എച്ച്ഡി ക്വാളിറ്റിയില്‍ അയക്കാം; വാട്‌സ്ആപ്പില്‍ പുതിയ ഓപ്ഷന്‍ റെഡി

Aug 18, 2023

ഡല്‍ഹി: ഫോട്ടോകളും വീഡിയോകളും പങ്കുവെയ്ക്കാൻ ഏറ്റവുമധികം ആളുകള്‍ ഉപയോഗിക്കുന്ന സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഒന്നാണ് വാട്‌സ്ആപ്പ്. എന്നാല്‍ എച്ച്ഡി ക്വാളിറ്റിയുള്ള ഫോട്ടോകള്‍ അയക്കാന്‍ സാധിക്കുന്നില്ല എന്നത് ഒരു പോരായ്മയായിരുന്നു. ഇതിന് പരിഹാരം കണ്ടിരിക്കുകയാണ് വാട്‌സ്ആപ്പ്. എച്ച്ഡി ക്വാളിറ്റി ചിത്രങ്ങള്‍ അയക്കുന്നതിനുള്ള ഓപ്ഷന്‍ വാട്‌സ്ആപ്പ് പുറത്തുവിട്ടു.

സ്റ്റാന്‍ഡേര്‍ഡ് ക്വാളിറ്റി ഡിഫോള്‍ട്ട് ഓപ്ഷനായി തന്നെ തുടരുന്നതിനൊപ്പമാണ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചത്. ഇനിമുതല്‍ വേഗത്തിലും വിശ്വാസ്യതയോടുകൂടിയും ഫോട്ടോകള്‍ അയക്കാന്‍ കഴിയുമെന്ന് മെറ്റ തലവന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് പറഞ്ഞു. എച്ച്ഡി ക്വാളിറ്റിയില്‍ ചിത്രങ്ങള്‍ അയക്കുന്നതിനുള്ള സംവിധാനമാണ് ഒരുക്കിയത്.

ക്വാളിറ്റി കുറഞ്ഞ ചിത്രങ്ങള്‍ പോലും എച്ച്ഡി ക്വാളിറ്റിയില്‍ അയക്കാന്‍ കഴിയുന്ന ഓപ്ഷനാണ് പുറത്തുവന്നത്. ഒന്നെങ്കില്‍ സ്റ്റാന്‍ഡേര്‍ഡ് വേര്‍ഷനില്‍ ഫോട്ടോ അയക്കാം. അല്ലാത്തപക്ഷം എച്ച്ഡി ക്വാളിറ്റിയില്‍ ചിത്രങ്ങള്‍ അയക്കാന്‍ കഴിയുന്നതാണ് പുതിയ ഫീച്ചര്‍. വരും ആഴ്ചകളില്‍ ആഗോളതലത്തില്‍ തന്നെ ഈ ഫീച്ചര്‍ എല്ലാവര്‍ക്കും ലഭ്യമാകും. എച്ച് ഡി വീഡോയോകള്‍ അയക്കാന്‍ കഴിയുന്ന ഫീച്ചറും ഉടന്‍ തന്നെ എത്തുമെന്നും കമ്പനി അറിയിച്ചു.

cake tower new
LATEST NEWS
‘മികവ് 2026’ ജൂൺ 10ന്

‘മികവ് 2026’ ജൂൺ 10ന്

ജന്മഭൂമി മലയാളം ദിനപത്രത്തിന്റെ ആഭിമുഖ്യത്തിൽ ജൂൺ 10 ബുധനാഴ്ച വൈകുന്നേരം 3.00 മണി മുതൽ ആറ്റിങ്ങൽ...