ഉപയോക്താക്കള്‍ ആവശ്യപ്പെട്ട മാറ്റം; സ്റ്റാറ്റസ് അപ്‌ഡേറ്റില്‍ പുതിയ ഫീച്ചര്‍ പരീക്ഷിക്കാന്‍ വാട്‌സ്ആപ്പ്

Mar 19, 2024

ഡല്‍ഹി: ഉപയോക്താക്കള്‍ തുടര്‍ച്ചയായി ആവശ്യപ്പെട്ട സ്റ്റാറ്റസ് അപ്‌ഡേറ്റ് ഫീച്ചര്‍ വാട്‌സ്ആപ്പ് പരീക്ഷിക്കുന്നതായി റിപ്പോര്‍ട്ട്. സ്റ്റാറ്റസില്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ള വിഡിയോ ഉള്‍പ്പെടുത്തുന്നതാണ് പുതിയ അപ്‌ഡേറ്റ്. 30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വിഡിയോ മാത്രമേ സ്റ്റാറ്റസായി നിലവില്‍ അപ് ലോഡ് ചെയ്യാന്‍ കഴിയുകയുള്ളു. എന്നാല്‍ ഒരു മിനിറ്റ് വരെ ദൈര്‍ഘ്യമുള്ള സ്റ്റാറ്റസ് പങ്കിടാനുള്ള ഫീച്ചറാണ് പരീക്ഷിക്കുന്നത്.

പുതിയ അപ്‌ഡേറ്റില്‍ ഈ ഫീച്ചര്‍ പരീക്ഷിക്കുമെന്നാണ് റിപ്പോര്‍ട്ട്. വാബീറ്റ ഇന്‍ഫോയുടെ റിപ്പോര്‍ട്ട് അനുസരിച്ച്, പുതിയ ആന്‍ഡ്രോയിഡ് 2.24.6.19 അപ്ഡേറ്റിലാണ് ഫീച്ചര്‍ പരീക്ഷിക്കുന്നത്. ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനാണ് കൂടുതല്‍ ദൈര്‍ഘ്യമുള്ള വിഡിയോ സ്റ്റാറ്റസ് അപ്ഡേറ്റുകള്‍ കൊണ്ടുവരുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു.

cake tower new
LATEST NEWS
പുതുവൈപ്പിനില്‍ ബോട്ട് മറിഞ്ഞു; മത്സ്യത്തൊഴിലാളി മരിച്ചു; അഞ്ച് പേരെ രക്ഷപ്പെടുത്തി

പുതുവൈപ്പിനില്‍ ബോട്ട് മറിഞ്ഞു; മത്സ്യത്തൊഴിലാളി മരിച്ചു; അഞ്ച് പേരെ രക്ഷപ്പെടുത്തി

കൊച്ചി: പുതുവൈപ്പിനില്‍ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് ഒരാള്‍ മരിച്ചു. നീര്‍ക്കുന്നം സ്വദേശി രഞ്ജനാണ്...

എണ്ണ വില ബാരലിന് 150 ഡോളറാവും, മുന്നറിയിപ്പുമായി ഖത്തര്‍ ഊര്‍ജ്ജമന്ത്രി; പെട്രോള്‍ വില ഉയരുമോ?

എണ്ണ വില ബാരലിന് 150 ഡോളറാവും, മുന്നറിയിപ്പുമായി ഖത്തര്‍ ഊര്‍ജ്ജമന്ത്രി; പെട്രോള്‍ വില ഉയരുമോ?

ഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ ആഗോള വിപണിയില്‍ എണ്ണവില ബാരലിന്...