ആറ്റിങ്ങൽ: കെപിസിസി നിർദേശനുസരണം ആറ്റിങ്ങൽ വെസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആറ്റിങ്ങൽ ടൗൺ യുപിഎസ് രാമച്ചവിള എൽപിഎസ് എന്നീ വിദ്യാലയങ്ങളിൽ കൊറോണ പ്രതിരോധ സാധനങ്ങൾ വിതരണം ചെയ്തു.
ടൗൺ യുപിഎസിൽ നടന്ന ചടങ്ങിൽ എച്ച്.എം രാധാകൃഷ്ണൻ വി മറ്റു അധ്യാപകരും ആറ്റിങ്ങൽ എൽപിഎസിൽ എച്ച്.എം ഗീത എസ്, PTA പ്രസിഡന്റ് അരുൺകുമാർ മറ്റു അധ്യാപകർ എന്നിവർക്കു കെപിസിസി മെമ്പർ അഡ്വ ജയകുമാർ സാനിറ്റൈസർ, മാസ്ക് എന്നിവ ഏറ്റുവാങ്ങി. വെസ്റ്റ് മണ്ഡലം പ്രസിഡന്റ് തോട്ടവാരം ഉണ്ണികൃഷ്ണൻ, ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് s. പ്രശാന്തൻ, ഡിസിസി മെമ്പർ പി വി ജോയ്, യുത്ത് കോൺഗ്രസ് ആറ്റിങ്ങൽ മണ്ഡലം പ്രസിഡണ്ട് കിരൺ, ശ്രീരാഗ്, മണ്ഡലം ഭാരവാഹികൾ, ദീപ, സതി എന്നിവർ പങ്കെടുത്തു.