വോയിസ് കോളില്‍ വീണ്ടും പുതുമയുമായി വാട്സാപ്പ്. ആൻഡ്രോയിഡിലും ഐഒഎസിലുമാണ് ഗ്രൂപ്പ് വോയ്‌സ് കോൾ വാട്സാപ്പ് അപ്‌ഡേറ്റ് ചെയ്തിരിക്കുന്നത്. വാട്സാപ്പ് കോളില്‍ സജീവമായി നില്‍ക്കുമ്പോള്‍ തന്നെ മറ്റുള്ളവരെ മ്യൂട്ടാക്കാനോ,അവര്‍ക്ക് മെസെജുകള്‍ അയയ്ക്കാനോ കഴിയും. നേരത്തെ ഗ്രൂപ്പ് കാളില്‍ എട്ടുപേര്‍ പങ്കെടുക്കാമെന്നത് മാറ്റി 32 ആക്കി വാട്സാപ്പ് അപ്ഡേറ്റ് ചെയ്തിരുന്നു.
ഇതിനു പിന്നാലെയാണ് പുതിയ അപ്ഡേറ്റ്. ഇന്നലെയാണ് വാട്സാപ്പ് പുതിയ അപ്ഡേറ്റ് സംഭവിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. കോളിലുള്ള ഒരാളെ മ്യൂട്ടാക്കാനോ, മെസെജ് അയയ്ക്കാനോ ആയി ആ വ്യക്തിയുടെ നെയിംകാര്‍ഡ് അമര്‍ത്തി പിടിക്കണം. അപ്പോള്‍ കാണിക്കുന്ന ഓപ്ഷന്‍സില്‍ ഒരു പോപ്പ്അപ്പ് മെനു ദൃശ്യമാകും. ആരെങ്കിലും മ്യൂട്ടാക്കാന്‍ മറന്നാല്‍ ഈ സംവിധാനം അവിടെ സഹായകമാകും. ഒരു കോളിനിടെ ഒരാളെ മനഃപൂർവ്വം മ്യൂട്ടാക്കാനും ഈ സംവിധാനം ദുരുപയോഗം ചെയ്യാം.
എന്നിരുന്നാലും, പങ്കെടുക്കുന്നയാൾക്ക് അൺമ്യൂട്ട് ബട്ടൺ അമർത്തി ഏത് സമയത്തും സ്വയം അൺമ്യൂട്ട് ചെയ്യാനുമവസരമുണ്ട്. ഗ്രൂപ്പ് വോയ്‌സ് കോളുകളിൽ പങ്കെടുക്കുന്നവരെ മ്യൂട്ടാക്കാനും സന്ദേശമയയ്‌ക്കാനുമുള്ള ഓപ്ഷനുകൾക്ക് പുറമേ, കൂടുതൽ ആളുകളെ കോളുകളിൽ ആഡ് ചെയ്യുമ്പോള്‍ പങ്കെടുക്കുന്നവര്‍ക്ക് നോട്ടിഫിക്കേഷന്‍ ചെല്ലുന്നതിനുള്ള സംവിധാനവും വാട്ട്‌സ്ആപ്പ് ഒരുക്കിയിട്ടുണ്ട്. എല്ലാ ഉപയോക്താക്കൾക്കും അപ്‌ഡേറ്റ് ലഭ്യമാക്കിയിട്ടുണ്ട്. വാട്സാപ്പിന്റെ പുതിയ അപേഡഷനില്‍ ഇവ ലഭ്യമാണ്.