ധവളപത്രം എഐ ഉപയോഗിച്ച് തയ്യാറാക്കി; ധനവകുപ്പിലെ രഹസ്യരേഖകള്‍ ചോര്‍ന്നു; ആരോപണവുമായി തോമസ് ഐസക്

Jun 5, 2026

seena

തിരുവനന്തപുരം: എഐ ഉപയോഗിച്ചാണ് ധവളപത്രം തയ്യാറാക്കിയതെന്ന ആരോപണവുമായി മുന്‍ ധനമന്ത്രി തോമസ് ഐസക്ക്. ധനവകുപ്പിലെ രഹസ്യരേഖകള്‍ എഐ പ്ലാറ്റ്‌ഫോമുകള്‍ക്ക് നല്‍കിയെന്നും ഇക്കാര്യത്തില്‍ മുഖ്യമന്ത്രി വ്യക്തത വരുത്തണമെന്നും തോമസ് ഐസക് പറഞ്ഞു. തിരുവനന്തപുരം എകെജി സെന്ററില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു തോമസ് ഐസക്.

ഒരാഴ്ചയില്‍ താഴെ സമയത്തിനുള്ളില്‍ 190 ലധികം പേജുകളുള്ള ധവളപത്രം തയ്യാറാക്കിയപ്പോള്‍ തന്നെ അത്ഭുതം തോന്നിയെന്നും ഐസക് പറഞ്ഞു. എഐ കണ്ടന്റ് ഡിറ്റക്ഷന്‍ ടൂള്‍സ് ഉപയോഗിച്ച് പരിശോധിച്ചപ്പോള്‍ ധവളപത്രത്തിന്റെ ഭൂരിഭാവും തയ്യാറാക്കിയത് എഐ ഉപയോഗിച്ചാണെന്ന് കണ്ടെത്തി. ആധുനികകാലത്ത് എഐ ഉപയോഗിക്കുന്നതിന് താന്‍ എതിരല്ല. പക്ഷെ ധനവകുപ്പ രഹസ്യമായി സൂക്ഷിക്കേണ്ട രേഖകള്‍ ഇതേതുടര്‍ന്ന് പരസ്യപ്പെട്ടു കഴിഞ്ഞെന്നും ഐസക് പറഞ്ഞു.

ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത് സംബന്ധിച്ച് സുപ്രീം കോടതി, ഹൈക്കോടതി, കേന്ദ്ര ധനവകുപ്പ് തുടങ്ങിയവയെല്ലാം തന്നെ ഇതിനകം മാര്‍ഗനിര്‍ദേശം നല്‍കിയിട്ടുണ്ട്. അപ്രൂവ്ഡ് ടൂള്‍സ് ഉപയോഗിക്കണമെന്നതടക്കമുള്ള വിശദമായ കാര്യങ്ങള്‍ മാര്‍ഗനിര്‍ദേശത്തില്‍ ഉണ്ട്. എഐ ടൂള്‍സ്, ചാറ്റ് ജിപിടി തുടങ്ങിയവ ഉപയോഗിക്കാന്‍ പാടില്ലെന്നും തോമസ് ഐസക് പറഞ്ഞു.

cake tower new
LATEST NEWS
ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ കേരള സ്കൂൾ കളരിപ്പയറ്റ്  നെടുവടി പയറ്റ് മത്സരം നടന്നു

ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ കേരള സ്കൂൾ കളരിപ്പയറ്റ് നെടുവടി പയറ്റ് മത്സരം നടന്നു

ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ നടന്ന കേരള സ്കൂൾ കളരിപ്പയറ്റ് നെടുവടി പയറ്റ് മത്സരത്തിൽ വിഎസ്...