ആറ്റിങ്ങൽ: അവനവഞ്ചേരി, ഗ്രാമത്തുമുക്കിൽ ഭീതി പടർത്തി കാട്ടുപന്നി. ഇന്ന് രാവിലെ അഞ്ചരയോടെയാണ് പ്രദേശത്ത് കാട്ടുപന്നിയെ കണ്ടത്. പ്രഭാത സവാരിക്കിറങ്ങിയവരും ഇരുചക്ര വാഹനയാത്രികരും കാട്ടുപന്നിയെ കണ്ടു പരിഭ്രാന്തരാവുകയായിരുന്നു. പ്രദേശവാസികളുടെ സ്വൈരജീവിതത്തിനു ഭീഷണിയാകുകയാണ് തുടർച്ചയായുള്ള പന്നിശല്യം. പന്നിക്കൂട്ടം വ്യാപകമായി കൃഷി നാശമുണ്ടാക്കുന്നതു മൂലം പ്രദേശത്ത് കർഷകരും പ്രതിസന്ധിയിലാണ്. അധികാരികളുടെ ഭാഗത്തു നിന്നും നടപടികൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
സ്വർണവില വീണ്ടും താഴേക്ക്; രാവിലെ കുറഞ്ഞതിന്റെ ഇരട്ടി ഉച്ചയ്ക്ക് കുറഞ്ഞു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ടാം തവണയും സ്വർണവില പരിഷ്കരിച്ചു. രാവിലെ വില കുറഞ്ഞിരുന്നു....
















