ജയിച്ചാൽ പോര, ഈ 3 കാര്യങ്ങൾ അനുകൂലം ആകണം; ഇന്ത്യ നാളെ ഓസ്ട്രേലിയക്കെതിരെ

Oct 12, 2024

ഷാർജ: വനിതാ ടി20 ലോകകപ്പിലെ നാളെ ഇന്ത്യൻ ടീമിന് ജീവൻമരണ പോരാട്ടം. നാളെ നിലവിലെ ചാംപ്യൻമാരായ ഓസ്ട്രേലിയയെ നേരിടുമ്പോൾ ജയത്തിൽ കുറഞ്ഞതൊന്നും ഇന്ത്യക്ക് രക്ഷയ്ക്കെത്തില്ല. മാത്രമല്ല, ജയിച്ചാലും സെമി ഉറപ്പില്ല.

ന്യൂസിലൻഡിനെതിരായ ആദ്യ പോരാട്ടം തോറ്റതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. ഓസ്ട്രേലിയയോടു ജയിക്കുമ്പോൾ കിവികളുടെ അടുത്ത രണ്ട് മത്സര ഫലവും ഇന്ത്യക്ക് അനുകൂലമാകേണ്ടതുണ്ട്. എങ്കിൽ മാത്രമേ സെമിയിലേക്ക് മുന്നേറാൻ സാധിക്കു.

പാകിസ്ഥാനെ വീഴ്ത്തി ജയ വഴിയിൽ എത്തിയ ഇന്ത്യ മൂന്നാം പോരാട്ടത്തിൽ ശ്രീലങ്കയെ 82 റൺസിനു തകർത്തു. ഇതോടെ നെറ്റ് റൺ റേറ്റിൽ ഇന്ത്യ കുതിച്ചു. (+0.576) എന്നതാണ് നലവിലെ നില. പട്ടികയിൽ ഓസ്ട്രേലിയക്ക് പിന്നിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ.

​ഗ്രൂപ്പിൽ നിന്നു രണ്ട് ടീമുകൾക്കാണ് അവസരം. നിലവിൽ ഓസ്ട്രേലിയ ഏറെക്കുറെ സെമി ഉറപ്പിച്ച മട്ടാണ്. ശേഷിച്ച സ്ഥാനത്തേക്ക് ഇന്ത്യയും ന്യൂസിലൻഡുമാണ് അവകാശവുമായി നിൽക്കുന്നത്. പാകിസ്ഥാന് നേരിയ ചാൻസുമുണ്ട്. ശ്രീലങ്ക നിലവിൽ പുറത്തായി കഴിഞ്ഞു. ഇന്ത്യക്ക് മുന്നിൽ ജയം, നെറ്റ് റേറ്റ് ഉയർത്തുക, മറ്റ് ടീമുകളുടെ ഫലങ്ങൾ എന്നിവ നിർണായകമാണ്.

ഇന്ത്യക്ക് 4 പോയിന്റും നിലവിൽ ന്യൂസിലൻഡിനു 2 പോയിന്റുകളുമാണ്. ഇന്ത്യ നാളെ ​ഗ്രൂപ്പിലെ അവസാന പോരാട്ടം കളിക്കാനിറങ്ങുമ്പോൾ ന്യൂസിലൻഡിനു പാകിസ്ഥാൻ, ശ്രീലങ്ക ടീമുകൾക്കെതിരായ പോരാട്ടമുണ്ട് എന്നത് അവർക്ക് പ്രതീക്ഷ നൽകുന്നു

LATEST NEWS
എയർഗൺ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ ജൂനിയർ വിഭാഗത്തിൽ ബ്രോൺസ് മെഡൽ നേടി ആഹിൽ ബിൻ ഷിജു

എയർഗൺ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ ജൂനിയർ വിഭാഗത്തിൽ ബ്രോൺസ് മെഡൽ നേടി ആഹിൽ ബിൻ ഷിജു

ഉത്തർപ്രദേശിലെ ഗാസിയാബാദിൽ വച്ച് നടന്ന പതിമൂന്നാമത് നാഷണൽ എയർഗൺ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ കേരളത്തെ...