ലോകകപ്പിന് ഒരുങ്ങി അര്‍ജന്റീന; ടീമിനെ പ്രഖ്യാപിച്ചു

Nov 12, 2022

seena

ഖത്തര്‍ ലോകകപ്പിനുള്ള അര്‍ജന്റീന ടീമിനെ പ്രഖ്യാപിച്ചു. പരിക്കേറ്റ് വിശ്രമിക്കുന്ന എയ്ഞ്ചല്‍ ഡി മരിയ, പൗളോ ഡിബാല എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലയണല്‍ മെസിയടക്കം ഏഴ് മുന്നേറ്റ താരങ്ങളാണ് ടീമിലുള്ളത്. എമിലിയാനോ മാര്‍ട്ടിനെസാണ് ഒന്നാം നമ്ബര്‍ ഗോള്‍ കീപ്പര്‍. ജെറോനിമോ റുള്ളി, ഫ്രാങ്കോ അര്‍മാനി എന്നിവരാണ് മറ്റ് ഗോള്‍ കീപ്പര്‍മാര്‍. 26 അംഗ ടീമിനെയാണ് കോച്ച്‌ ലയണല്‍ സ്‌കലോനി പ്രഖ്യാപിച്ചത്. അഞ്ചാം ലോകകപ്പിനാണ് മെസി കളിക്കാനൊരുങ്ങുന്നത്. കിരീടത്തില്‍ കുറഞ്ഞതൊന്നും ഇതിഹാസ താരം പ്രതീക്ഷിക്കുന്നില്ല. രണ്ട് തവണ ലോകകപ്പ് കിരീടം നേടിയ അര്‍ജന്റീന 1930ലും 1990ലും 2014ലും ഫൈനലിലെത്തിയിട്ടുണ്ട്.

തന്ത്രശാലിയായ പരിശീലകന്‍ ലയണല്‍ സ്‌കലോണിയുടെ കീഴില്‍ തുടര്‍ച്ചായി 35 മത്സരങ്ങള്‍ തോല്‍ക്കാതെയാണ് അര്‍ജന്റീനയുടെ വരവ്. കോപ്പ അമരിക്ക കിരീടവും ഫൈനലിസിമയും നേടിയാണ് ഖത്തറിലേക്ക് വരുന്നത്. അര്‍ജന്റീന ഗ്രൂപ്പ് സിയിലാണ് മാറ്റുരയ്ക്കുന്നത്. സൗദി അറേബ്യ, മെക്‌സിക്കോ, പോളണ്ട് ടീമുകളാണ് അര്‍ജന്റീനയ്‌ക്കൊപ്പം മാറ്റുരയ്ക്കുന്നത്. നവംബര്‍ 22 ന് നടക്കുന്ന ആദ്യ മത്സരത്തില്‍ അര്‍ജന്റീന സൗദി അറേബ്യയെ നേരിടും.

ഗോള്‍ കീപ്പര്‍മാര്‍: എമിലിയാനോ മാര്‍ട്ടിനെസ്, ജെറോനിമോ റുള്ളി, ഫ്രാങ്കോ അര്‍മാനി.

പ്രതിരോധം: നഹുവേല്‍ മൊളിന, ഗോണ്‍സാലോ മോണ്ടിയല്‍, ക്രിസ്റ്റിയന്‍ റൊമേറോ, ജെര്‍മന്‍ പെസ്സെല്ല, നിക്കോളാസ് ഒടാമെന്‍ഡി, ലിസാന്‍ഡ്രോ മാര്‍ട്ടിനെസ്, മാര്‍ക്കോസ് അക്യുന, നിക്കോളാസ് ടഗ്ലിയാഫിക്കോ, യുവാന്‍ ഫോയ്ത്.

മധ്യനിര: റോഡ്രിഗോ ഡി പോള്‍, ലിയാന്‍ഡ്രോ പാരെഡെസ്, അലെക്‌സിസ് മാക്ക് അല്ലിസ്റ്റര്‍, ഗുയ്‌ഡോ റോഡ്രിഗസ്, അലസാന്ദ്രോ ഗോമസ്,എന്‍സോ ഫെര്‍ണാണ്ടസ്, എസെക്യുയേല്‍ പലാസിയോസ്.

മുന്നേറ്റം: ലയണല്‍ മെസി, എയ്ഞ്ചല്‍ ഡി മരിയ, ലൗടാരോ മാര്‍ട്ടിനെസ്, ജൂലിയന്‍ ആല്‍വരെസ്, നിക്കോളാസ് ഗോണ്‍സാലെസ്, ജോക്വിന്‍ കൊറേയ, പൗളോ ഡിബാല.

cake tower new
LATEST NEWS
അട്ടപ്പാടി ഇരട്ടക്കൊലപാതകം: പ്രതിയും യുവതിയും ഒരേ ഗ്രാമക്കാർ; കഴിഞ്ഞത് ദമ്പതികളെന്ന വ്യാജേന

അട്ടപ്പാടി ഇരട്ടക്കൊലപാതകം: പ്രതിയും യുവതിയും ഒരേ ഗ്രാമക്കാർ; കഴിഞ്ഞത് ദമ്പതികളെന്ന വ്യാജേന

പാലക്കാട്: നാടിനെ നടുക്കിയ അട്ടപ്പാടി ഇരട്ടക്കൊലപാതക കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. ഭവാനിപ്പുഴയിൽ...

‘അഭിനയം നിര്‍ത്താന്‍ തീരുമാനിച്ചു, ആരും വിളിക്കാതിരിക്കാന്‍ മുടിയും വെട്ടി’; വെളിപ്പെടുത്തി പാര്‍വതി

‘അഭിനയം നിര്‍ത്താന്‍ തീരുമാനിച്ചു, ആരും വിളിക്കാതിരിക്കാന്‍ മുടിയും വെട്ടി’; വെളിപ്പെടുത്തി പാര്‍വതി

അഭിനയം നിര്‍ത്താന്‍ തീരുമാനിച്ചിരിക്കുമ്പോഴാണ് തന്നെ തേടി ബാംഗ്ലൂര്‍ ഡെയ്‌സ് എത്തിയതെന്ന് നടി...

‘പുറത്ത് നില്‍ക്കടോ അങ്ങോട്ട്, നിങ്ങളെന്താ ബാത്ത് റൂമിലേക്ക് വരികയാണോ?’; മാധ്യമങ്ങളോട് ക്ഷുഭിതനായി പിണറായി

‘പുറത്ത് നില്‍ക്കടോ അങ്ങോട്ട്, നിങ്ങളെന്താ ബാത്ത് റൂമിലേക്ക് വരികയാണോ?’; മാധ്യമങ്ങളോട് ക്ഷുഭിതനായി പിണറായി

ആലപ്പുഴ: ഇഡി റിപ്പോര്‍ട്ട് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തില്‍ ക്ഷുഭിതനായി പിണറായി...