ലോകകപ്പില്‍ ലങ്ക ഇന്ന് അഫ്ഗാനിസ്താനുമായി നേര്‍ക്കുനേര്‍

Oct 30, 2023

മുംബൈ: അവസാന മല്‍സരത്തില്‍ ഇംഗ്ലണ്ടിനെതിരെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയ ശ്രീലങ്കക്ക് വീണ്ടും തിരിച്ചടി. ടീമിലെ പ്രധാന സീമറും കഴിഞ്ഞ മല്‍സരത്തിലെ കളിയിലെ കേമനുമായ ലാഹിരു കുമാര ലോകകപ്പ് സംഘത്തില്‍ നിന്നും പുറത്തായി. പൂനെയില്‍ പരിശീലനത്തിനിടെ തുടയിലെ മസില്‍ വേദനയെ തുടര്‍ന്നാണ് ലാഹിരു പുറത്തായത്. പകരക്കാരനായി ദുഷ്മന്ത ചമീരയെ ടീമില്‍ ഉള്‍പ്പെടുത്തി.

ചമീരയുടെ പേര് ഐ.സി.സി ടെക്‌നിക്കല്‍ കമ്മിറ്റി അംഗീകരിച്ചു. ലോകകപ്പ് തുടങ്ങിയതിന് ശേഷം ലങ്കന്‍ ടീമിലിത് രണ്ടാം മാറ്റമാണ്. ആദ്യ മാറ്റമായി വന്ന സീനിയര്‍ താരം എയ്ഞ്ചലോ മാത്യുസ് ആദ്യ മല്‍സരത്തില്‍ തന്നെ ഗംഭീര പ്രകടനം നടത്തിയിരുന്നു. ഇന്ന് ലോകകപ്പിലെ ആറാമത് മല്‍സരത്തില്‍ ലങ്ക അഫ്ഗാനിസ്താനുമായി കളിക്കുകയാണ്. അവശേഷിക്കുന്ന എല്ലാ മല്‍സരങ്ങളിലും വിജയം സ്വന്തമാക്കാനായാല്‍ ലങ്കക്ക് പ്രതീക്ഷകളുണ്ട്.

പക്ഷേ ഇന്ന് അഫ്ഗാന്‍ ദുര്‍ബലരല്ല. ഇതിനകം ലോകകപ്പില്‍ രണ്ട് വിജയങ്ങള്‍ സ്വന്തമാക്കിയവരാണ് അവര്‍. പൂനെയിലെ മൈതാനത്ത് രണ്ട് ടീമുകളിലെയും സ്പിന്നര്‍മാര്‍ അരങ്ങ് തകര്‍ക്കാനാണ് സാധ്യത. നായകന്‍ ദാസുന്‍ ഷനാക്ക ഇന്നും കളിക്കില്ല. കുശാല്‍ മെന്‍ഡിസ് തന്നെയായിരിക്കും ലങ്കന്‍ സംഘത്തെ നയിക്കുക.

cake tower new
LATEST NEWS
വെള്ളാപ്പള്ളിക്ക് തിരിച്ചടി; എസ് എൻ ഡി പി യോഗം ജന.സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി ഹൈക്കോടതി

വെള്ളാപ്പള്ളിക്ക് തിരിച്ചടി; എസ് എൻ ഡി പി യോഗം ജന.സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി ഹൈക്കോടതി

കൊച്ചി: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും വെള്ളാപ്പള്ളി നടേശനെ ഹൈക്കോടതി...