അവസാന ഓവര്‍ ത്രില്ലറില്‍ പാകിസ്താനെ തകര്‍ത്ത് ഇന്ത്യ; കോലി ഹീറോ

Oct 23, 2022

seena

കഴിഞ്ഞ ലോകകപ്പിലെ തോല്‍വിയ്ക്ക് പാകിസ്താനെതിരേ ഇന്ത്യയുടെ പ്രതികാരം. വിരാട് കോലി എന്ന റണ്‍ മെഷീന്‍ നിറഞ്ഞാടിയ 2022 ട്വന്റി 20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടത്തില്‍ പാകിസ്താനെ നാലുവിക്കറ്റിന് തകര്‍ത്ത് ഇന്ത്യ. ഒറ്റയ്ക്ക് നിന്ന് പൊരുതിയ വിരാട് കോലിയാണ് ഇന്ത്യയുടെ വിജയത്തിന് ചുക്കാന്‍ പിടിച്ചത്. പാകിസ്താന്‍ ഉയര്‍ത്തിയ 160 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ ആറുവിക്കറ്റ്‌ നഷ്ടത്തില്‍ മറികടന്നു. ജയപരാജയങ്ങള്‍ മാറിമറഞ്ഞ മത്സരത്തില്‍ അവസാന പന്തിലാണ് ഇന്ത്യ വിജയം നേടിയത്. കോലി 82 റണ്‍സെടുത്ത് പുറത്താവാതെ നിന്നു.

160 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ഒട്ടും എളുപ്പമായിരുന്നില്ല കാര്യങ്ങള്‍. ഓപ്പണര്‍മാരായ രോഹിത് ശര്‍മയും കെ.എല്‍.രാഹുലും അതിവേഗത്തില്‍ പുറത്തായതോടെ ഇന്ത്യ തുടക്കത്തില്‍ തന്നെ തകര്‍ച്ച നേരിട്ടു. രണ്ടാം ഓവറിലെ അഞ്ചാം പന്തില്‍ രാഹുല്‍ പുറത്തായി. നസീം ഷാ താരത്തിന്റെ വിക്കറ്റ് പിഴുതു. നാല് റണ്‍സെടുത്ത രാഹുലിന്റെ ബാറ്റില്‍ തട്ടിയ പന്ത് വിക്കറ്റിലിടിക്കുകയായിരുന്നു. ഈ സമയം ഇന്ത്യയുടെ സ്‌കോര്‍ വെറും ഏഴ് റണ്‍സ് മാത്രമായിരുന്നു.

രാഹുലിന് പകരം സൂപ്പര്‍താരം വിരാട് കോലി ക്രീസിലെത്തി. പിന്നാലെ ഇന്ത്യയ്ക്ക് രോഹിത് ശര്‍മയുടെ വിക്കറ്റും നഷ്ടപ്പെട്ടു. നാലാം ഓവറിലെ രണ്ടാം പന്തില്‍ രോഹിതിനെ ഹാരിസ് റൗഫ് സ്ലിപ്പില്‍ നിന്ന ഇഫ്തിഖറിന്റെ കൈയ്യിലെത്തിച്ചു. രോഹിത്തിനും നാല് റണ്‍സ് മാത്രമാണ് നേടാനായത്. രോഹിത്തിന് പകരം സൂര്യകുമാര്‍ യാദവ് ക്രീസിലെത്തി.

cake tower new
LATEST NEWS