കാര്യവട്ടത്ത് കളിക്കുന്നത് മഴ തന്നെ, ടോസ് പോലും സാധ്യമായില്ല; മത്സരം നടക്കാനുള്ള സാധ്യത മങ്ങി

Oct 3, 2023

seena

തിരുവനന്തപുരം: ഇംഗ്ലണ്ടിനെതരായ ലോകകപ്പ് സന്നാഹ മത്സരം മഴ കൊണ്ടുപോയതിന് പിന്നാലെ ഇന്ത്യയുടെ രണ്ടാം സന്നാഹ മത്സരവും മഴ മുടക്കുമെന്നുറപ്പായി. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കേണ്ട ഇന്ത്യ-നെതര്‍ലന്‍ഡ്സ് രണ്ടാം സന്നാഹ മത്സരം മഴമൂലം ടോസ് പോലും സാധ്യമാവാതെ വൈകുകയാണ്. തിരുവനന്തപുരം ജില്ലയില്‍ ഇന്നലെ രാത്രി മുതല്‍ തുടരുന്ന മഴ ഇന്ന് രാവിലെയോടെ കനത്തു.

ഇതോടെ മത്സരം നടക്കാനുള്ള സാധ്യതയും മങ്ങി. മഴ മാറിയാലും ഗ്രൗണ്ട് മത്സര സജ്ജമാക്കാന്‍ മണിക്കൂറുകള്‍ വേണ്ടി വരുമെന്നതിനാല്‍ നിശ്ചയിച്ച സമയത്ത് എന്തായാലും മത്സരം തുടങ്ങാനുള്ള സാധ്യത വിരളമാണ്. ഉച്ചയോടെ മഴ മാറിയാലും ഓവറുകള്‍ വെട്ടിക്കുറച്ചെങ്കിലും മത്സരം നടത്താനാവുമോ എന്നാണ് സംഘാടകര്‍ ഉറ്റുനോക്കുന്നത്. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ മികച്ച ഡ്രെയിനേജ് സംവിധാനമുണ്ടെങ്കിലും ഔട്ട് ഫീല്‍ഡ് നനഞ്ഞു കുതിര്‍ന്നാല്‍ മത്സരം നടത്തുക ബുദ്ധിമുട്ടാവും. ഞായറാഴ്ച തലസ്ഥാനത്തെത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇന്നലെ തുമ്പ സെന്‍റ് സേവ്യേഴ്സ് കോളജ് ഗ്രൗണ്ടില്‍ ഉച്ചക്ക് ശേഷം പരിശീലനത്തിന് ഇറങ്ങിയിരുന്നു.

അതേസമയം, ഹൈദരാബാദില്‍ നടക്കുന്ന പാകിസ്ഥാനെതിരായ സന്നാഹ മത്സരത്തില്‍ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തെര‍ഞ്ഞെടുത്തു. ആദ്യ സന്നാഹ മത്സരത്തില്‍ ന്യൂസിലന്‍ഡിനെതിരെ പാക്കിസ്ഥാന്‍ തോല്‍വി വഴങ്ങിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത് 345 റണ്‍സടിച്ചിട്ടും പാകിസ്ഥാന്‍ തോല്‍വി വഴങ്ങി. ഓസ്ട്രേലിയ ആകട്ടെ കാര്യവട്ടത്ത് നെതര്‍ലന്‍ഡ്സിനെതിരായ സന്നാഹമത്സരം കളിച്ചെങ്കിലും മഴമൂലം പൂര്‍ത്തിയാക്കാനായില്ല. പാക് ടീമില്‍ ഇന്ന് ക്യാപ്റ്റന്‍ ബാബര്‍ അസമും മുഹമ്മദ് റിസ്‌വാനുമില്ല, ഷദാബ് ഖാനാണ് ഇന്ന്ക്യാപ്റ്റന്‍ ബാബര്‍ അസമും മുഹമ്മദ് റിസ്‌വാനുമില്ല, ഷദാബ് ഖാനാണ് ഇന്ന് പാകിസ്ഥാനെ നയിക്കുന്നത്. ഇരുവര്‍ക്കും വിശ്രമം അനുവദിച്ചിരിക്കുകയാണെന്ന് ഷദാബ് പറഞ്ഞു.

cake tower new
LATEST NEWS
മുംബൈ കോസ്റ്റൽ റോഡിൽനിന്ന് ബിഎംഡബ്ല്യു കാർ 75 അടി താഴ്ചയിലേക്ക് പതിച്ചു: മൂന്ന് വിദ്യാർഥികൾക്ക് ദാരുണാന്ത്യം

മുംബൈ കോസ്റ്റൽ റോഡിൽനിന്ന് ബിഎംഡബ്ല്യു കാർ 75 അടി താഴ്ചയിലേക്ക് പതിച്ചു: മൂന്ന് വിദ്യാർഥികൾക്ക് ദാരുണാന്ത്യം

മുംബൈ: മുംബൈയിലെ കോസ്റ്റൽ റോഡിൽ അമിതവേഗത്തിലെത്തിയ ആഡംബര ബിഎംഡബ്ല്യു കാർ നിയന്ത്രണം വിട്ട്...

കോഴിക്കോട് മെഡിക്കൽ കോളജിൽ ഉറ്റവരുടെ മൃതദേഹവുമായി കാത്തിരിപ്പ്: രാത്രി പോസ്റ്റ്‌മോർട്ടം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കോഴിക്കോട് മെഡിക്കൽ കോളജിൽ ഉറ്റവരുടെ മൃതദേഹവുമായി കാത്തിരിപ്പ്: രാത്രി പോസ്റ്റ്‌മോർട്ടം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കോഴിക്കോട്: മലബാറിലെ പ്രധാന റഫറൽ ആതുരാലയമായ കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ...