രണ്ടര വയസ്സിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് അപ്രീസിയേഷൻ അവാർഡും മൂന്നര വയസ്സിൽ വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡും തുടർന്ന് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് അച്ചീവർ അവാർഡ്, കലാംസ് വേൾഡ് റെക്കോർഡ്സ് എക്സ്ട്രാ ഓർഡിനറി ഗ്രാസ്പിങ് പവർ ജീനിയസ് കിഡ് അവാർഡ്, ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്സ് സൂപ്പർ ടാലൻറഡ് കിഡ് അവാർഡും നേടി 4 വയസുകാരിയായ ആദിലക്ഷ്മി വി. എസ്.
25 മിനിറ്റും 60 സെക്കൻഡും കൊണ്ട് 375 ഇനങ്ങൾ തിരിച്ചറിഞ്ഞതിനാണ് വേൾഡ് വൈഡ് റെക്കോർഡ് ലഭിച്ചത്. 30 പൊതുവിജ്ഞാന ചോദ്യങ്ങൾക്ക് ഉത്തരം നൽകിയും ഇംഗ്ലീഷിലും മലയാളത്തിലുമായി 20 പദ്യങ്ങൾ ചൊല്ലിയും ഒന്നു മുതൽ 30 വരെയുള്ള സംഖ്യകൾ ഇംഗ്ലീഷ്, ഹിന്ദി,മലയാളം എന്നീ ഭാഷകളിൽ എണ്ണിയും 25 ശരീര ഭാഗങ്ങൾ, 20 വാഹനങ്ങൾ, 25 പച്ചക്കറികൾ, 12 ഷഡ്പദങ്ങൾ, 20 മൃഗങ്ങൾ, 12 പ്രശസ്ത വ്യക്തികൾ, 11 പക്ഷികൾ, 12 പഴങ്ങൾ എന്നിവ തിരിച്ചറിയുകയും കൂടാതെ 28 ഇന്ത്യൻ സംസ്ഥാനങ്ങൾ, കേരളത്തിലെ 14 ജില്ലകൾ, നാല് ഋതുക്കൾ, ആഴ്ചയിലെ ഏഴ് ദിവസങ്ങൾ( ഇംഗ്ലീഷ്& മലയാളം) ,4 വേദങ്ങൾ, എട്ട് ഗ്രഹങ്ങൾ, ഏഴ് ഭൂഖണ്ഡങ്ങൾ, മഴവില്ലിന്റെ 7 നിറങ്ങൾ, 10 ആകൃതികൾ, വർഷത്തിലെ 12 മാസങ്ങൾ, 26 ഇംഗ്ലീഷ് അക്ഷരമാലകളും അനുബന്ധ വാക്കുകളും, 14 മലയാളം സ്വരാക്ഷരങ്ങളും അനുബന്ധ വാക്കുകളും ഓർത്തുപറയുകയും ദേശീയ ഗാനം ആലപിക്കുകയും ചെയ്താണ് റെക്കോർഡ് നേട്ടം കൈവരിച്ചത്.
വേങ്ങോട് എൽ വി ഭവനിൽ പ്രവാസിയായ സിനോദിന്റെയും വനിതാ ശിശു വികസന വകുപ്പിന് കീഴിൽ ആറ്റിങ്ങൽ ഗവൺമെൻറ് ഗേൾസ് എച്ച് എസ് എസ്സിലെ സൈക്കോ സോഷ്യൽ സ്കൂൾ കൗൺസിലറായ വിദ്യയുടെയും മകളാണ്. ഗവ.എച്ച് എസ് എസ് തോന്നയ്ക്കലിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി അദ്വൈത്.വി.എസ് സഹോദരനാണ്.