ഉച്ചഭക്ഷണ വിതരണത്തിന് നേതൃത്വം നൽകിയ അമ്മയെ ആദരിച്ച് വൈ എൽ എം.യു.പി.എസിലെ കുഞ്ഞുങ്ങൾ

Oct 10, 2026

seena

​കീഴാറ്റിങ്ങൽ: വൈ.എൽ.എം.യു.പി.സ്കൂളിലെ മുൻ പാചകത്തൊഴിലാളി വസന്തയെ അവരുടെ വസതിയിലെത്തി ആദരിച്ചു. ഹെഡ് മിസ്ട്രസ്റ്റ് ബിനു ഷെറീനയും വിദ്യാർത്ഥി പ്രതിനിധിയും ചേർന്നാണ് വസന്തയ്ക്ക് ഉപഹാരവും പൊന്നാടയും സമർപ്പിച്ചത്.

​ദീർഘകാലം വിദ്യാലയത്തിലെ ഉച്ചഭക്ഷണ വിതരണത്തിന് നേതൃത്വം നൽകിയ വസന്ത അമ്മ, തലമുറകളോളം വരുന്ന വിദ്യാർത്ഥികൾക്ക് സ്നേഹത്തോടെ ഭക്ഷണമേകിയ പ്രിയപ്പെട്ട വ്യക്തിത്വമാണ്. അവരെ നേരിൽ ചെന്ന് കാണാനും സ്നേഹാദരങ്ങൾ അറിയിക്കാനും കഴിഞ്ഞത് സ്കൂളിന് വലിയ അഭിമാന നിമിഷമായി.
​ എസ്.ആർ.ജി കൺവീനർ റാണി ടീച്ചർ, അഞ്ജലി ടീച്ചർ, സ്കൂളിന്റെയും വിദ്യാർത്ഥികളുടെയും പ്രതിനിധിയായി അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി അനയ R ബിനു എന്നിവരടങ്ങിയ സംഘമാണ് വസന്ത അമ്മയുടെ വീട്ടിലെത്തി ആദരം നൽകിയത്. തങ്ങളുടെ പ്രിയപ്പെട്ട വസന്ത അമ്മയോടൊപ്പം ചെലവഴിച്ച നിമിഷങ്ങൾ യാത്രയിലുടനീളം ഓർമകൾ പുതുക്കാൻ ഇടയാക്കിയെന്ന് അധ്യാപകർ പങ്കുവെച്ചു. തനിക്ക് നൽകിയ ഈ സ്നേഹാദരവിന് വസന്ത അമ്മ നന്ദിയും സന്തോഷവും രേഖപ്പെടുത്തി.

cake tower new
LATEST NEWS
‘വാഹനത്തില്‍ കറക്കിയത് മൂന്നര മണിക്കൂര്‍’; പൊലീസ് നടപടിയെ വിമര്‍ശിച്ച് പിണറായി വിജയന്‍

‘വാഹനത്തില്‍ കറക്കിയത് മൂന്നര മണിക്കൂര്‍’; പൊലീസ് നടപടിയെ വിമര്‍ശിച്ച് പിണറായി വിജയന്‍

ഡല്‍ഹി: ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിപക്ഷ നേതാവ് പിണറായി വിജയനെ എട്ട് മണിക്കൂറിന് ശേഷം...