അഞ്ചുതെങ്ങ്: ശ്രദ്ദേയമായ സംഗീതംകൊണ്ടും ദൃശ്യവിസ്മയം കൊണ്ടും അഞ്ചുതെങ്ങ് സ്വദേശിയുടെ മ്യൂസിക് ആൽബം യൂട്യൂബിൽ ശ്രദ്ധേയമാകുന്നു.
അഞ്ചുതെങ്ങ് വലിയപള്ളി സീവ്യൂ വിൽ വിക്ടർ ലോപ്പസ് ലിസ്സി ദമ്പതികളുടെ മകൻ ഡാനിയൽ വിക്ടറാണ് “തനിയെ അഴകേ” എന്ന തന്റെ ആദ്യ മ്യൂസിക് വീഡിയോ ആൽബത്തിലൂടെ ജനശ്രദ്ധ നേടിയത്.

ഗൗതം ഉണ്ണികൃഷ്ണൻ സംവിധാനം നിർവ്വഹിച്ച “തനിയെ അഴകേ” എന്ന മ്യൂസിക് വീഡിയോ ആൽബത്തിൽ ഡാനിയൽ വിക്ടറാണ് മ്യൂസിക്കും, നിർമ്മാണവും. വരികൾ പ്രണവ് സുരേഷും, ആലാപനം യൂജിൻ ഇമേനുവലുമാണ് നിർവ്വഹിച്ചിട്ടുള്ളത്.
മാസ്മരിക സംഗീതത്തിലൂടെ ഹൃദയ സ്പർശിയായ വരികളും ചിത്രീകരണം കൊണ്ടും ഇതിനോടം തന്നെ യുട്യൂബിൽ “തനിയെ അഴകേ” ജനശ്രദ്ധ നേടിക്കഴിഞ്ഞു.
കഴിഞ്ഞ ആറ് വർഷക്കാലത്തെ തന്റെ അശ്രാന്ത പരിശ്രമത്തിലൂടെയാണ് ഡാനിയേൽ വിക്ടർ തന്റെ ആദ്യ മ്യൂസിക് ആൽബത്തിലൂടെ തന്നെ ജനശ്രദ്ധ നേടിയിരിക്കുന്നത്. പ്രശസ്ത സംഗീത സംവിധായകൻ ഗോപി സുന്ദറിന്റെ മ്യൂസിക് ഇൻസ്റ്റിറ്റ്യുട്ടിലെ സംഗീത വിദ്യാർത്ഥിയായിരുന്നു ഡാനിയേൽ വിക്ടർ.


















