‘ഇന്ത്യ യുണൈറ്റഡ്’ ക്യാമ്പയിന്റെ ഭാഗമായി യൂത്ത് കോൺഗ്രസിന്റെ പദയാത്ര

Nov 23, 2021

കിളിമാനൂർ: യൂത്ത് കോൺഗ്രസ്‌ സംസ്ഥാന കമ്മിറ്റിയുടെ വർഗീയതയ്‌ക്കെതിരായ തീവ്രവാദം വിസ്മയമല്ല, ലഹരിക്ക് മതമില്ല ഇന്ത്യ മതരാഷ്ട്രമല്ല എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി നടത്തുന്ന ഇന്ത്യ യുണൈറ്റഡ് ക്യാമ്പയിന്റെ ഭാഗമായി നടത്തിയ കിളിമാനൂർ, പഴയക്കുന്നുമ്മേൽ, പുളിമാത്ത് മണ്ഡലം തല പദയാത്രകളുടെ സമാപന ഐക്യസമ്മേളനം കിളിമാനൂർ ജംഗ്ഷനിൽ നടന്നു. യൂത്ത് കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി ബൻഷാ ബഷീർ അധ്യക്ഷത വഹിച്ച യോഗം എഐസിസി സെക്രട്ടറി പി.സി.വിഷ്ണുനാഥ് എംഎൽഎ ഉദ്ഘാടനം ചെയ്തു.

കേന്ദ്ര സർക്കാരിനെയും സംഘപരിവാറിനെയും വിമർശിക്കുമ്പോൾ നരേന്ദ്ര മോഡിയുടെ പേര് പറഞ്ഞ് വിമർശിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഭയമാണെന്ന് പി.സി.വിഷ്ണുനാഥ് പറഞ്ഞു. കെ.എസ്.യു ജില്ലാ ജനറൽ സെക്രട്ടറി ആദേഷ് സുധർമ്മൻ സ്വാഗതം ആശംസിച്ച യോഗത്തിൽ യൂത്ത് കോൺഗ്രസ്‌ ജില്ലാ വൈസ് പ്രസിഡന്റ് ജി.ജി. ഗിരികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. കെപിസിസി അംഗം എൻ. സുദർശനൻ, ഡിസിസി ജനറൽ സെക്രട്ടറിമരായ എ.ഷിഹാബുദീൻ, പി.സോണാൾജ്, എൻ.ആർ.ജോഷി ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ് എം.കെ. ഗംഗാധരതിലകൻ, കെ.എസ്.യു സംസ്ഥാന സെക്രട്ടറി ഷബിൻ ഹാഷിം, നിയോജക മണ്ഡലം പ്രസിഡന്റ് ജിഷ്ണു മോഹൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.ആർ.മനോജ്‌, യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്മാരായ ഗണേഷ് പുത്തൻവീട്, സിബി ശൈലേന്ദ്രൻ, കണ്ണൻ പുല്ലയിൽ തുടങ്ങിയവർ പ്രസംഗിച്ചു.

LATEST NEWS
ആറ്റിങ്ങൽ നഗരസഭ സെപ്റ്റേജ് സ്വീവേജ് വിഭാഗം തൊഴിലാളികൾക്കുള്ള സുരക്ഷാ ഉപകരണങ്ങൾ വിതരണം ചെയ്തു

ആറ്റിങ്ങൽ നഗരസഭ സെപ്റ്റേജ് സ്വീവേജ് വിഭാഗം തൊഴിലാളികൾക്കുള്ള സുരക്ഷാ ഉപകരണങ്ങൾ വിതരണം ചെയ്തു

ആറ്റിങ്ങൽ: നമസ്തേ സ്കീമിൻ്റെ ഭാഗമായി നഗരസഭയിൽ ദ്രവമാലിന്യ ശേഖരണം നടത്തുന്ന തൊഴിലാളികൾക്കുളള...