വിസ കിട്ടിയില്ല, ഏജന്റ് ഓഫീസിൽ വച്ച് തർക്കം; മലയാളി യുവാവ് അർമേനിയയിൽ കുത്തേറ്റ് മരിച്ചു

Jun 19, 2023

seena

തൃശൂർ: കൊരട്ടി സ്വദേശി അര്‍മേനിയയില്‍ കുത്തേറ്റ് മരിച്ചു. കൊരട്ടി കട്ടപ്പുറം സ്വദേശി പാറപറമ്പില്‍ അയ്യപ്പന്റെ മകന്‍ സൂരജ് (27)ആണ് മരിച്ചത്. ഞായറാഴച് വൈകീട്ടാണ് സംഭവം. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് സൂരജ് അര്‍മേനിയയിലേക്ക് പോയത്. അവിടെ ഡ്രൈവറായി ജോലി നോക്കിയിരുന്ന സൂരജ് യൂറോപ്പിലേക്കുള്ള വിസ തരപ്പെടുത്താനായി തിരുവനന്തപുരം സ്വദേശിയായ ഏജന്റിന് പണം നൽകിയിരുന്നു.

പറഞ്ഞ അവധികളെല്ലാം കഴിഞ്ഞിട്ടും വിസ ലഭിക്കാത്തതിനെ തുടര്‍ന്ന് സൂരജ് ചാലക്കുടി സ്വദേശിയായ സുഹൃത്തിനൊപ്പം ഏജന്റിന്റെ ഓഫീസിലെത്തി. തുര്‍ന്നുണ്ടായ തര്‍ക്കത്തില്‍ ഏജന്റിന്റെ സഹായികളായ അര്‍മേനിയ സ്വദേശികള്‍ സൂരജിന് ആക്രമിക്കുകയായിരുന്നു. സുഹൃത്തായ ചാലക്കുടി സ്വദേശിക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

cake tower new
LATEST NEWS
കരുവാറ്റ കൊലപാതകം: ലക്ഷ്യം ഐഫോണും ബൈക്കും; വയോധികന്റെ കൊലപാതകം വീഡിയോ കോളിലൂടെ കണ്ട് കൊച്ചുമകൾ

കരുവാറ്റ കൊലപാതകം: ലക്ഷ്യം ഐഫോണും ബൈക്കും; വയോധികന്റെ കൊലപാതകം വീഡിയോ കോളിലൂടെ കണ്ട് കൊച്ചുമകൾ

ആലപ്പുഴ: കരുവാറ്റയിൽ 67-കാരനായ ശിവൻകുട്ടിയെ കൊലപ്പെടുത്തിയ കേസിൽ ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ...

ഇമ്രാന്‍ ഖാന് ആശ്വാസം; ജയിലില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റണം; ഉത്തരവിട്ട് പാക് സുപ്രീം കോടതി

ഇമ്രാന്‍ ഖാന് ആശ്വാസം; ജയിലില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റണം; ഉത്തരവിട്ട് പാക് സുപ്രീം കോടതി

ഇസ്ലാമബാദ്: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ ജയിലില്‍ നിന്ന് ആശുപത്രിയിലേക്ക്...