ആറ്റിങ്ങലിൽ യുവാക്കൾ റോഡ് അരുകിൽ മരിച്ച നിലയിൽ

Dec 20, 2025

ആറ്റിങ്ങൽ: ആറ്റിങ്ങലിൽ യുവാക്കളെ ഓടയിൽ മരിച്ച നിലയിൽ കണ്ടെത്തി.

സുഹൃത്തുക്കളും അയൽവാസികളും ആയ മുദാക്കൽ ചെമ്പൂര് കുന്നത്താം കോണം വി. യു. നിവാസിൽ വേണുവിൻറെ മകൻ അമൽ ( 21 ), മുദാക്കൽ ചെമ്പൂര് ചരുവിള പുത്തൻവീട്ടിൽ വിക്രമൻ്റെ മകൻ അഖിൽ (18 ) എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് റോഡരികിൽ ബൈക്ക് അപകടത്തിൽപ്പെട്ട് മരിച്ച നിലയിൽ ഇവരെ കണ്ടെത്തിയത്.

അർദ്ധരാത്രി 12 മണിയോടെയാണ് അപകടം നടന്നതെന്ന് കരുതപ്പെടുന്നു. ബൈക്ക് നിയന്ത്രണം വിട്ട് മതിലിലിടിച്ച് മറിയുകയും ഇവർ ഓടയിലും സമീപത്തുമായി വീഴുകയും ആയിരുന്നു. ഓടയിൽ വീണു കിടന്നതിനാൽ മറ്റു യാത്രക്കാരാരും കണ്ടില്ല. ഇന്ന് പുലർച്ചയാണ് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോലീസ് തുടർനടപടികൾ സ്വീകരിച്ചു.

LATEST NEWS
മമ്മൂട്ടിയെത്തി; തന്റെ ശബ്ദമായവനെ, പ്രിയപ്പെട്ട ശ്രീനിയെ അവസാനമായി കാണാന്‍…; വിമലയെ ചേര്‍ത്തുപിടിച്ച് സുല്‍ഫത്തും

മമ്മൂട്ടിയെത്തി; തന്റെ ശബ്ദമായവനെ, പ്രിയപ്പെട്ട ശ്രീനിയെ അവസാനമായി കാണാന്‍…; വിമലയെ ചേര്‍ത്തുപിടിച്ച് സുല്‍ഫത്തും

പ്രിയ സുഹൃത്തിനെ അവസാനമായി കാണാന്‍ മമ്മൂട്ടിയെത്തി. ഭാര്യ സുല്‍ഫത്തിനൊപ്പമാണ് മമ്മൂട്ടി...

മൂന്ന് കോടിയുടെ ഇന്‍ഷുറന്‍സ് ലക്ഷ്യം; അച്ഛനെ പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്നു, മക്കള്‍ അറസ്റ്റില്‍

മൂന്ന് കോടിയുടെ ഇന്‍ഷുറന്‍സ് ലക്ഷ്യം; അച്ഛനെ പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്നു, മക്കള്‍ അറസ്റ്റില്‍

ചെന്നൈ: ഇന്‍ഷുറന്‍സ് തുക നേടിയെടുക്കാന്‍ അച്ഛനെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ...

ശ്രീനിയുടെ മൃതദേഹം വീട്ടിലെത്തിച്ചു; ഒരു മണി മുതല്‍ മൂന്ന് മണിവരെ ടൗണ്‍ഹാളില്‍ പൊതുദര്‍ശനം; സംസ്‌കാരം നാളെ

ശ്രീനിയുടെ മൃതദേഹം വീട്ടിലെത്തിച്ചു; ഒരു മണി മുതല്‍ മൂന്ന് മണിവരെ ടൗണ്‍ഹാളില്‍ പൊതുദര്‍ശനം; സംസ്‌കാരം നാളെ

കൊച്ചി: മലയാളികളെ ചിരിപ്പിച്ചിച്ച് ചിന്തിപ്പിച്ച സിനിമാക്കാരനായിരുന്നു ശ്രീനിവാസന്‍. നര്‍മത്തിലൂടെ...