വർക്കലയിൽ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ചു യുവാവിന് ദാരുണാന്ത്യം. ഇന്ന് പുലർച്ചെ 4 മണിയോടെ വർക്കല അണ്ടർ പാസ്സേജിന് സമീപത്തായിരുന്നു അപകടം. ആയുർവേദ ആശുപത്രി ഭാഗത്ത് നിന്നും വർക്കലയിലേക്ക് വരികയായിരുന്ന ബൈക്ക് യാത്രികരായ യുവാക്കളും വർക്കല നിന്നും പുത്തൻ ചന്ത ഭാഗത്തേയ്ക്ക് പോയ ഓട്ടോയുമാണ് അപകടത്തിൽപെട്ടത്. ബൈക്ക് ഓടിച്ചിരുന്ന താഴെവെട്ടൂർ സ്വദേശി സജീർഖാൻ (19) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്തിനും ഓട്ടോ ഡ്രൈവർ നൗഷാദിനും ഗുരുതരമായി പരിക്കേറ്റു. ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ഹിരോഷിമയില്‍ പ്രയോഗിച്ച ആറ്റംബോംബിനേക്കാള്‍ 20 മടങ്ങ് പ്രഹരശേഷി; ‘ഡൂംസ്‌ഡേ’ പരീക്ഷിച്ച് യുഎസ്
വാഷിംഗ്ടണ്‍: പശ്ചിമേഷ്യയില്‍ സംഘര്‍ഷം ശക്തമാകുന്നതിനിടെ ആണവ ആയുധം വഹിക്കാന്‍ ശേഷിയുള്ള ഭൂഖണ്ഡാന്തര...
















