എഐ സഹായത്തോടെ സ്വന്തം വ്യാജ ശവസംസ്‌കാര ചടങ്ങ് നടത്തി കൊലപാതക കേസില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

Oct 26, 2026

ലഖ്‌നോ: കൊലപാതകക്കേസില്‍ വിചാരണ നേരിടുന്നതില്‍ നിന്നും രക്ഷപ്പെടാന്‍ സ്വന്തം വ്യാജ ശവസംസ്‌കാര ചടങ്ങ് എഐ ഉപയോഗിച്ച് നിര്‍മിച്ച യുവാവ് അറസ്റ്റില്‍. 2016ല്‍ യോഗേഷ് സിങ് എന്നയാളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ രാജ്കുമാര്‍ രാജ്ഭര്‍ ആണ് ഇന്നലെ അറസ്റ്റിലായത്. ഇയാളെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.

യോഗേഷ് സിങ്ങിനെ കൊലപ്പെടുത്തിയ കേസില്‍ രാജ്ഭര്‍ വിചാരണ നേരിടുകയായിരുന്നു. എന്നാല്‍, ഒന്നര വര്‍ഷം മുമ്പ് മൗ മുനിസിപ്പല്‍ കൗണ്‍സിലില്‍ നിന്ന് മരണ സര്‍ട്ടിഫിക്കറ്റ് നേടി. ഇത് രാജ്ഭറിന്റെ കുടുംബം കോടതിയില്‍ നല്‍കി. സര്‍ട്ടിഫിക്കറ്റ് ഫയലില്‍ സ്വീകരിച്ച കോടതി കേസിലെ വിചാരണ അവസാനിപ്പിച്ചു. പക്ഷേ, ചില രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ് ഇയാളെ ഇന്നലെ അറസ്റ്റ് ചെയ്യുകയായിരുന്നു.

LATEST NEWS
വാട്ട്‌സപ്പിലൂടെ പരിചയപ്പെട്ട സ്ത്രീക്ക് സൈനിക രഹസ്യങ്ങള്‍ ചോര്‍ത്തി; തമിഴ്‌നാട്ടില്‍ മുന്‍ ആര്‍മി ക്യാപ്റ്റന്‍ അറസ്റ്റില്‍

വാട്ട്‌സപ്പിലൂടെ പരിചയപ്പെട്ട സ്ത്രീക്ക് സൈനിക രഹസ്യങ്ങള്‍ ചോര്‍ത്തി; തമിഴ്‌നാട്ടില്‍ മുന്‍ ആര്‍മി ക്യാപ്റ്റന്‍ അറസ്റ്റില്‍

വെല്ലൂര്‍: അതീവ രഹസ്യ സ്വഭാവമുള്ള സൈനിക വിവരങ്ങള്‍ വാട്ട്‌സപ്പിലൂടെ പരിചയപ്പെട്ട സ്ത്രീയ്ക്ക്...