തിരു.മെഡിക്കൽ കോളേജ് ആശുപത്രിയിലെ ശുചിമുറിയിൽയുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മരണത്തിൽ ദുരൂഹത

Nov 19, 2026

തിരുവനന്തപുരം: ചികിത്സയിലിരിക്കെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ശുചിമുറിയിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊട്ടാരക്കര വാളകം പാവുക്കോണത്തുവീട്ടിൽ ചന്ദു (30) ആണ് മരിച്ചത്.

കഴിഞ്ഞ ശനിയാഴ്ച കടുത്ത പനിയെ തുടർന്ന് ചന്ദുവിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ബുധനാഴ്ച വൈകിട്ട് നാലുമണിയോടെ കുളിക്കാൻ പോകുകയാണെന്ന് പിതാവിനോട് പറഞ്ഞ് ശുചിമുറിയിൽ പ്രവേശിച്ച ചന്ദുവിനെ ഏറെനേരം കഴിഞ്ഞിട്ടും പുറത്തുകാണാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രി അധികൃതരെ വിവരം അറിയിക്കുകയും തുടർന്ന് സെക്യൂരിറ്റി ജീവനക്കാരെയും പോലീസിനെയും അറിയിക്കുകയും ചെയ്തു. മരണകാരണം വ്യക്തമല്ല. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. സ്വകാര്യ ബസിൽ കണ്ടക്ടറായി ജോലി ചെയ്തു വരികയായിരുന്നു ചന്ദു.

LATEST NEWS