പവര്‍കട്ട് സമയത്ത് യുവാവ് ലിഫ്റ്റില്‍ കുടുങ്ങി; രക്ഷകരായി ഫയര്‍ഫോഴ്‌സ്

Sep 12, 2026

തൃശൂര്‍: പവര്‍കട്ട് സമയത്ത് ലിഫ്റ്റില്‍ കുടുങ്ങിയ യുവാവിന്റെ രക്ഷയ്ക്ക് എത്തി ഫയര്‍ഫോഴ്‌സ്. വടക്കാഞ്ചേരിയിലാണ് സംഭവം. കിഴക്കഞ്ചേരി വടക്കത്തറ സ്വദേശി മഹേഷ് ആണ് ലിഫ്റ്റില്‍ കുടുങ്ങി പോയത്.

വടക്കഞ്ചേരി ടൗണിലെ ഒരു ജിം പരിശീലന കേന്ദ്രത്തില്‍ പോയതായിരുന്നു മഹേഷ്. പരിശീലന സമയം കഴിഞ്ഞ് 8.25 ഓടെ ലിഫ്റ്റ് വഴി ഇറങ്ങുന്നതിനിടെ പെട്ടെന്ന് പവര്‍ സപ്ലൈ പോയി. ലിഫ്റ്റില്‍ കുടുങ്ങിയ മഹേഷ് ശബ്ദം വെച്ചപ്പോഴാണ് മറ്റ് സുഹൃത്തുക്കള്‍ വിവരമറിയുന്നത്. എന്നാല്‍ പവര്‍കട്ട് സമയമായതിനാല്‍ സുഹൃത്തുക്കള്‍ അരമണിക്കൂര്‍ കാത്തിരുന്നു. പവര്‍ സപ്ലൈ വന്നിട്ടും ലിഫ്റ്റ് ഓപ്പണ്‍ ആകാതെ വന്നതോടെയാണ് വടക്കഞ്ചേരി ഫയര്‍ഫോഴ്സിനെ വിവരമറിയിച്ചത്. പെട്ടെന്ന് തന്നെ ഫയര്‍ഫോഴ്‌സ് എത്തി ഒമ്പതരയോടെ മഹേഷിനെ പുറത്തെത്തിക്കുകയായിരുന്നു.

LATEST NEWS
യുവനടി പ്രതിയായ ആക്രമണകേസ്; ഡോക്ടര്‍ക്കെതിരെ ബലാത്സംഗക്കേസ്; ‘മദ്യം നല്‍കി പീഡിപ്പിച്ചു’

യുവനടി പ്രതിയായ ആക്രമണകേസ്; ഡോക്ടര്‍ക്കെതിരെ ബലാത്സംഗക്കേസ്; ‘മദ്യം നല്‍കി പീഡിപ്പിച്ചു’

കൊച്ചി: കൊച്ചിയില്‍ സിനിമാ താരങ്ങള്‍ക്കെതിരേ പരാതിനല്‍കിയ ഡോക്ടര്‍ക്കെതിരേ ബലാത്സംഗക്കേസ്....

വെടിക്കെട്ട് അര്‍ധ സെഞ്ച്വറിയുമായി ആര്യവീര്‍ സെവാ​ഗ്; ഏഷ്യാകപ്പില്‍ ഇന്ത്യയ്ക്ക് 10 വിക്കറ്റ് വിജയം

വെടിക്കെട്ട് അര്‍ധ സെഞ്ച്വറിയുമായി ആര്യവീര്‍ സെവാ​ഗ്; ഏഷ്യാകപ്പില്‍ ഇന്ത്യയ്ക്ക് 10 വിക്കറ്റ് വിജയം

മസ്‌കത്ത്: അണ്ടര്‍ 19 ഏഷ്യാകപ്പ് ക്രിക്കറ്റില്‍ നേപ്പാളിനെതിരെ ഇന്ത്യന്‍ യുവനിരയ്ക്ക് തകര്‍പ്പന്‍...