കൊച്ചിയിൽ അമിതവേഗതയിലെത്തിയ സ്വകാര്യ ബസ് ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം; ഡ്രൈവർ അറസ്റ്റിൽ

Nov 4, 2026

കൊച്ചി: കൊച്ചിയിൽ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലിൽ വീണ്ടും ജീവൻ പൊലിഞ്ഞു. കാക്കനാട് – ഇടച്ചിറ റോഡിൽ ഐഎംജി ജങ്ഷനിൽ അമിതവേഗതയിൽ എത്തിയ സ്വകാര്യ ബസ് ഇടിച്ച് കാൽനടയാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം. തൃശൂർ സ്വദേശിയായ അക്ഷരയ്ക്കാണ് ജീവൻ നഷ്ടമായത്. ഇൻഫോപാർക്കിലെ ജീവനക്കാരിയായിരുന്നു മരിച്ച അക്ഷര.

രാവിലെ എട്ടുമണിയോടെ ജിമ്മിൽ നിന്ന് മടങ്ങുകയായിരുന്ന യുവതിയെ അമിതവേഗതയിൽ എത്തിയ ‘മലയിൽ’ എന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഉച്ചയോടെ ജീവൻ രക്ഷിക്കാനായില്ല. ബസ് അമിത വേഗതയിലായിരുന്നു എന്നാണ് പൊലീസിൽ നിന്ന് ലഭിക്കുന്ന പ്രാഥമിക വിവരം. സംഭവത്തിൽ മനപ്പൂർവമുള്ള നരഹത്യാ കുറ്റം ചുമത്തി ബസ് ഡ്രൈവർ ബിനോയിയെ പൊലീസ് അറസ്റ്റ് ചെയ്തു. കൊച്ചിയിൽ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലിനെതിരെയും അശ്രദ്ധമായ ഡ്രൈവിംഗിനെതിരെയും വ്യാപകമായ പരാതികൾ ഉയരുന്നതിനിടയാണ് ഈ ദാരുണ സംഭവം ഉണ്ടായിരിക്കുന്നത്.

LATEST NEWS
ബംഗളൂരുവില്‍ മലയാളി യുവാവിനെ അടിച്ചുകൊന്നു; പെണ്‍സുഹൃത്തിന്റെ അച്ഛന്‍ അറസ്റ്റില്‍

ബംഗളൂരുവില്‍ മലയാളി യുവാവിനെ അടിച്ചുകൊന്നു; പെണ്‍സുഹൃത്തിന്റെ അച്ഛന്‍ അറസ്റ്റില്‍

ബംഗളൂരു: കര്‍ണാടകയിലെ ബംഗളൂരുവില്‍ മലയാളി യുവാവിനെ അടിച്ചു കൊലപ്പെടുത്തി. പാലക്കാട് തിരുവേഗപ്പുറ...

നീറ്റ്-പിജി: പെര്‍സന്റൈല്‍ സമ്പ്രദായത്തിന് പകരം റാങ്ക് അടിസ്ഥാനമാക്കി മെറിറ്റ് ലിസ്റ്റ് കൊണ്ടുവരാന്‍ നീക്കം

നീറ്റ്-പിജി: പെര്‍സന്റൈല്‍ സമ്പ്രദായത്തിന് പകരം റാങ്ക് അടിസ്ഥാനമാക്കി മെറിറ്റ് ലിസ്റ്റ് കൊണ്ടുവരാന്‍ നീക്കം

ഡല്‍ഹി: ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ്-പിജി, നീറ്റ്-സൂപ്പര്‍ സ്‌പെഷ്യാലിറ്റി...