‘സൂംബ ഡാന്‍സില്‍ എന്താണ് തെറ്റ്? കാലത്തിന് അനുസരിച്ച് മാറി ചിന്തിക്കാന്‍ എല്ലാവരും തയ്യാറാകണം’

Jun 27, 2025

തിരുവനന്തപുരം: സ്‌കൂളുകളിലെ സുംബ ഡാന്‍സിനെതിരെ സമസ്ത യുവജന വിഭാഗം ഉയര്‍ത്തിയ വിമര്‍ശനത്തില്‍ പ്രതികരിച്ച് മന്ത്രി ആര്‍ ബിന്ദു. സൂംബ ഡാന്‍സില്‍ എന്താണ് തെറ്റെന്ന് ചോദിച്ച മന്ത്രി, കാലത്തിന് അനുസരിച്ച് മാറി ചിന്തിക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും ആവശ്യപ്പെട്ടു. കുട്ടികളില്‍ മാനസിക ശാരീരിക ഉല്ലാസം നല്‍കുന്നതാണ് സൂംബയെന്നും മന്ത്രി വിശദീകരിച്ചു.

സ്‌കൂളുകളിലെ സൂംബ ഡാന്‍സിനെതിരെ സമസ്ത യുവജന വിഭാഗമാണ് രംഗത്തെത്തിയത്. ധാര്‍മികതയ്ക്ക് ക്ഷതമേല്‍പ്പിക്കുന്നതാണ് സൂംബ ഡാന്‍സെന്നും രക്ഷിതാക്കള്‍ ഉയര്‍ന്നു ചിന്തിക്കണമെന്നുമായിരുന്നു എസ്‌വൈഎസ് നേതാവ് അബ്ദുസമദ് പൂക്കോട്ടൂര്‍ പ്രതികരിച്ചത്. ഇതിനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്.

സ്‌കൂള്‍ കുട്ടികളിലെ മാനസിക സമ്മര്‍ദം കുറയ്ക്കാനായാണ് വിദ്യാഭ്യാസ വകുപ്പ് സൂംബ പദ്ധതിക്ക് തുടക്കമിട്ടത്. ഈ അധ്യയന വര്‍ഷം മുതല്‍ സ്‌കൂളുകളില്‍ സൂംബ പരിശീലനം നല്‍കാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. കുട്ടികളുടെ കായികവും മാനസികവുമായ ഉല്ലാസത്തിനു വേണ്ടിയാണ് സൂംബ. പല സ്‌കൂളികളിലും പി ടി എ സഹകരണത്തോടെ ഇതിനകം സൂംബ പരിശീലനം തുടങ്ങിയിട്ടുണ്ട്.

cake tower new
LATEST NEWS
‘പി ടീ,ദേ…. കാപ്പന്‍ ചേട്ടന്‍ വരുന്നു, നിങ്ങള്‍ ഇനിയും പരസ്പരം തുണയാവുക’; ഹൃദയം നുറുങ്ങി ഉമ തോമസ്

‘പി ടീ,ദേ…. കാപ്പന്‍ ചേട്ടന്‍ വരുന്നു, നിങ്ങള്‍ ഇനിയും പരസ്പരം തുണയാവുക’; ഹൃദയം നുറുങ്ങി ഉമ തോമസ്

കൊച്ചി: ഡിജോ കാപ്പന്റെ മരണത്തില്‍ വൈകാരിക കുറിപ്പുമായി തൃക്കാക്കര എംഎല്‍എ ഉമ തോമസ്. കാപ്പന്‍...

നെടുങ്കണ്ടം ഇരട്ടക്കൊല: പിതാവിന്റെ തിരോധാനത്തിലും അന്വേഷണം; സജിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാന്‍ പൊലീസ്

നെടുങ്കണ്ടം ഇരട്ടക്കൊല: പിതാവിന്റെ തിരോധാനത്തിലും അന്വേഷണം; സജിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാന്‍ പൊലീസ്

നെടുങ്കണ്ടം: ഇടുക്കി നെടുങ്കണ്ടം ഇരട്ടക്കൊലപാതകത്തില്‍, കൊല്ലപ്പെട്ട മേരിക്കുട്ടിയുടെ ഭര്‍ത്താവ്...